ദില്ലിയിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് ചികിത്സ ദില്ലിക്കാര്‍ക്ക് മാത്രം; ഉത്തരവിറക്കി കെജ്രിവാള്‍

കൊവിഡ് ചികിത്സ ദില്ലികാർക്കു മാത്രമാക്കി ദില്ലി സർക്കാർ ഉത്തരവിറക്കി. സർക്കാർ – സ്വകാര്യ ആശുപത്രികളും തദേശ്യരല്ലാത്തവര്ക്ക് ചികിത്സ ഇല്ല. സംസ്ഥാനത്തു ജൂൺ ആദ്യ ആഴ്ച കോവിഡ് രോഗികൾ 1 ലക്ഷം കടക്കുമെന്ന് റിപ്പോർട്ട്.
അതെ സമയം ദില്ലിയിൽ കോവിഡ് ബാധിച്ചു ഒരു മലയാളി കൂടി മരിച്ചു.

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം മറ്റുള്ളവർക്ക് ചികിത്സ നിഷേധിച്ചു ഉത്തരവ് ഇറക്കുന്നത്.
കോവിഡ് വീഴ്ച മറച്ചു വെക്കാനുള്ള ദില്ലി സർക്കാരിന്റെ നീക്കമാണ് ചികിത്സ പരിമിതപ്പെടുത്താൻ ഉള്ള ഉത്തരവ് . കോവിഡ് രോഗികളുടെ എണ്ണം അനിയത്രിതമായി വര്ധിക്കുന്നതിനാൽ ചികിത്സ നൽകാൻ ആകുന്നില്ല. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ഡൽഹി സ്വദേശികൾ അല്ലാത്തവർക്ക് ചികിത്സ നിഷേധിക്കുന്നത്.

ഏറ്റവും കൂടുതൽ ഇതര സംസ്ഥാനത്തിൽ നിന്നുള്ളവർ ജോലി ചെയ്യുന്ന ദേശിയ തലസ്ഥാന മേഖലയിൽ ചികിത്സ നിഷേധിക്കുന്നതിൽ പ്രതിഷേധം ശക്തമാകുകയാണ്. നാളെ മുതൽ ദില്ലി അതിർത്തികൾ തുറക്കാൻ തീരുമാനിച്ചു. ആരാധനാലയങ്ങളും, ഹോട്ടലുകളും പ്രവർത്തനം ആരംഭിക്കാനും സർക്കാർ തീരുമാനിച്ചു.

അതെ സമയം ജൂൺ അവസാനത്തോടെ ദില്ലിയിൽ ഒരു ലക്ഷം കോവിഡ് കേസുകൾ ഉണ്ടാകുമെന്ന് വിദഗ്ധ സമിതിയുടെ കണക്ക്. ഇതോടെ ജൂലൈ പകുതിയോടെ 42,000 ത്തോളം കിടക്കകൾ ആവശ്യമായി വരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യം കണക്കിലെടുത്തു 24 മണിക്കൂറിനുള്ളിൽ കോവിഡ് രോഗം ലക്ഷണം ഇല്ലാത്തവരെയും ചെറിയ രീതിയിൽ ലക്ഷണം ഉള്ളവരെയും ഡിസ്ചാർജ് ചെയ്യണം എന്ന് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.

കൊവിഡ് ബാധിച്ച് ദില്ലിയിൽ ഒരു മലയാളി കൂടി മരിച്ചു. സ്വകാര്യ ആശുപത്രിയിൽ എക്സ് റേ ടെക്നീഷ്യനായി ജോലി ചെയ്തു വന്നിരുന്ന എ.കെ രാജപ്പൻ ആണ് മരിച്ചത്. രോഗബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിചെങ്കിലും മരണം സംഭവിക്കുക ആയിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News