ദില്ലിയില്‍ മലയാളി ആരോഗ്യപ്രവര്‍ത്തകന്‍ കൊവിഡ് ബാധിച്ച് മരിച്ചു

ദില്ലി: ദില്ലിയില്‍ മലയാളി കൊവിഡ് ബാധിച്ചു മരിച്ചു. തിരുവല്ല കല്ലൂപ്പാറ സ്വദേശി എകെ. രാജപ്പനാണ് മരിച്ചത്.

സ്വകാര്യ ആശുപത്രിയില്‍ പാരാമെഡിക്കല്‍ ജീവനക്കാരനായിരുന്നു. വ്യാഴാഴ്ചയാണ് കൊവിഡ് ലക്ഷണങ്ങളെത്തുടര്‍ന്ന് രാജപ്പനെ ദില്ലി എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു മരണം. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്‌കാര ചടങ്ങുകള്‍ ദില്ലിയില്‍ നടക്കും. മുപ്പത് വര്‍ഷത്തിലേറെയായി ദില്ലിയില്‍ സ്ഥിര താമസമായിരുന്നു രാജപ്പന്‍. ഭാര്യയും മകനും ഒപ്പമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here