ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവുമായി തൃശൂരിലെ അനസ്തേഷ്യ ഡോക്ടര്‍മാരുടെ ആല്‍ബം

കോവിഡ് പ്രതിരോധത്തില്‍ മഹാമാരിയോട് പൊരുതി ജീവത്യാഗം ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവുമായി തൃശൂരിലെ അനസ്തേഷ്യ ഡോക്ടര്‍മാരുടെ വീഡിയോ ആല്‍ബം.

കോവിഡ് ലോകത്താകെ പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ ലോക്ഡൗണിന് ശേഷവും തുടരേണ്ട ജാഗ്രതക്ക് ഊന്നല്‍ നല്‍കിയാണ് ഒരു കൂട്ടം ഡോക്ടര്‍മാര്‍ താഴുകള്‍ തുറക്കുമ്പോള്‍ എന്ന പേരില്‍ മ്യൂസിക് വീഡിയോ അവതരിപ്പിച്ചത്.

തൃശൂരിലെ അനസ്തേഷ്യ ഡോക്ടര്‍മാരുടെ അസോസിയേഷനായ ISA (Indian Society of Anaesthesiology) തൃശൂര്‍ ബ്രാഞ്ച് ആണ് ഇത്തരത്തില്‍ ഒരു വിഡിയോയുയുമായി മുന്നോട്ടു വന്നത്. കോവിഡ് ഭീതി ജനിപ്പിക്കുന്ന ദൃശ്യങ്ങളും അതിനു നാം തീര്‍ത്ത ലോക്ഡൗണ്‍ പ്രതിരോധവും ലോക് ഡൗണിന് ശേഷം തുടരേണ്ട കരുതലുകളും മനോഹരമായി ആവിഷ്‌കരിച്ചതാണ് താഴുകള്‍ തുറക്കുമ്പോള്‍ എന്ന മ്യൂസിക് ആല്‍ബം.

കോവിഡിന് എതിരായ പോരാട്ടത്തില്‍ മുന്നില്‍ നിന്ന് നയിച്ച ഭരണകൂടത്തിനും ഓരോ കോവിഡ് പോരാളികള്‍ക്കും ആശംസ അര്‍പ്പിക്കുന്നതോടൊപ്പം ഈ പോരാട്ട വീര്യം ചരിത്രമാകുമെന്നും ഭാവിയില്‍ വരുന്ന ഓരോ വിപത്തിനെയും അഭിമുഖീകരിക്കാന്‍ ഈ ഏകോപനവും ഐക്യവും ശക്തി പകരുമെന്നും വീഡിയോയിലൂടെ ഡോക്ടര്‍മാര്‍ പറയുന്നു.

ഡോക്ടര്‍ മുകേഷ് മുകുന്ദന്റേതാണ് ആശയവും സംവിധാനവും.ഡോക്ടര്‍ കവിത മുകേഷ് എഴുതിയ വരികള്‍ക്ക് റിസണ്‍ ആണ് സംഗീതം.ഡോക്ടര്‍ നിവിനും ഡോക്ടര്‍ ബിനീത രഞ്ജിത്തുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here