ഓണ്‍ലൈന്‍ പഠനത്തിന് സഹായവുമായി പൊലീസിന്‍റെ ഇ-വിദ്യാരംഭം പദ്ധതി

ഓണ്‍ലൈന്‍ പഠനത്തിന് സഹായവുമായി പൊലീസിന്‍റെ ഇ-വിദ്യാരംഭം പദ്ധതി.50,000 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പദ്ധതി മുഖേന നൽകും. ജനമൈത്രി പൊലീസിന്‍റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.

ഓണ്‍ലൈന്‍ വിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും എത്തിക്കുക ഇതാണ് സംസ്ഥാന പൊലീസിന്‍റെ ഇ-വിദ്യാരംഭം പദ്ധതി.

ഉപയോഗിച്ചതോ പുതിയതോ ആയ സ്മാര്‍ട്ട്ഫോണ്‍, ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ്, ടാബ്, ഐ ഫോണ്‍, ഐ പാഡ് എന്നിവ ഇതിനായി ലഭ്യമാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പോലീസ് ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ വിദ്യാഭ്യാസം നേടുന്ന കുട്ടികളെ സഹായിക്കാനായി കമ്പ്യൂട്ടര്‍ സാക്ഷരതയുളള പൊലീസ് ഉദ്യോഗസ്ഥര്‍ ഒഴിവ് സമയങ്ങളില്‍ കുട്ടികളുടെ വീട്ടിലെത്തും. സാമൂഹിക അകലം ഉള്‍പ്പെടെയുളള ആരോഗ്യസുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കുമിത്.

ഇത് സംബന്ധിച്ച എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ജനമൈത്രി പോലീസിന്‍റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. 50,000 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News