പ്രവാസികളെ കൊള്ളയടിച്ച് കേന്ദ്രസര്‍ക്കാര്‍; വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസുകള്‍ക്ക് നിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ

സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന പ്രവാസികളെ കൊള്ളയടിച്ചു കേന്ദ്രസര്‍ക്കാര്‍. സൗദിയില്‍ നിന്നുള്ള വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസുകള്‍ക്ക് നിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ.

കൊച്ചിയിലേക്ക് ആദ്യ ഘട്ടത്തില്‍ ടിക്കറ്റിനായി 905 റിയാല്‍ ഈടാക്കിയിരുന്നിടത്ത് 1703 റിയാലാണ് ഇപ്പോള്‍ ഈടാക്കുന്നത്. കണ്ണൂരിലേക്ക് ടിക്കറ്റ് നിരക്ക് 1733 റിയാലുമാക്കി വര്‍ധിപ്പിച്ചു.

വന്ദേഭാരതിന്റെ ആദ്യഘട്ടത്തില്‍ 950 റിയാലാണ് ഈടാക്കിയിരുന്നത്. ഉയര്‍ന്ന തുക നല്‍കി ടിക്കറ്റ് എടുക്കുന്നവര്‍ക്ക് എയര്‍ ഇന്ത്യ റെസീപ്റ്റ് നല്‍കുന്നില്ലെന്നും പരാതിയുണ്ട്. ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്ന കേന്ദ്രത്തിന്റെ തീ വെട്ടികൊള്ളക്കെതിരെ പ്രതിഷേധമുയരുന്നു.

മുന്നറിയിപ്പില്ലാതെ സൗദിയില്‍ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചത് പ്രവാസികളെ വലച്ചു. നിരക്ക് വര്‍ധന ചോദ്യം ചെയ്തപ്പോള്‍ അവഗണിക്കുകയാണ് എയര്‍ ഇന്ത്യാ അധികൃതര്‍ ചെയ്തതെന്ന് സൗദിയിലെ പ്രവാസി മലയാളികള്‍ പറഞ്ഞു. നിരക്ക് വര്‍ധന പിന്‍വലിക്കണമെന്നും ആവശ്യം.

ഇതോടെ ജോലിയും ശമ്പളവുമില്ലാതെ മാസങ്ങളായി നാടണയാന്‍ കാത്തിരുന്ന പ്രവാസികള്‍ക്കാണ് ദുരിതം ഇരട്ടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News