നാളെ മുതല്‍ എല്ലാവരും ജോലിക്ക് എത്തണം; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം പുര്‍ണതോതില്‍ പുന:സ്ഥാപിക്കാന്‍ തീരുമാനം. ഹോട്ട് സ്‌പോട്ടുകളില്‍ ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും മുഴുവന്‍ ജീവനക്കാരും ജോലിക്കെത്തണം.

കണ്ടെയ്ന്‍മെന്റ് സോണില്‍ കുറച്ച് ജീവനക്കാര്‍ മാത്രം എത്തിയാല്‍ മതി. ഒരു വയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെഅമ്മമാര്‍ക്കും, ഏഴ് മാസം പൂര്‍ത്തിയായ ഗര്‍ഭിണികളായ ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി. ശനിയാഴ്ചകളിലെ അവധി തുടരും. പുതുക്കിയ മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കി.

ലോക്ഡൗണ്‍ ഇളവുകള്‍ നീക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം പുര്‍ണതോതില്‍ പുന:സ്ഥാപിക്കാനായി സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശമിറക്കിയത്. സംസ്ഥാനത്ത് ഹോട്ട് സ്‌പോട്ടുകള്‍, കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കേണ്ടതാണ്. ഈ സ്ഥാപനങ്ങളില്‍ എല്ലാ ജീവനക്കാരും ജോലിക്കെത്തണം.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ കുറച്ചു ജീവനക്കാര്‍ എത്തിയാല്‍ മതി. ഇതിനായി ജില്ലാ കളക്ടറുടെ സാക്ഷ്യപത്രം വേണം. ഹോട്ട് സ്‌പോട്ടുകളിലും താമസിക്കുന്ന ജാവനക്കാര്‍ ഈ മേഖലയ്ക്ക് പുറത്തുള്ള ഓഫീസില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ അവര്‍ ജോലിക്ക് ഹാജരാകേണ്ട.

എന്നാല്‍ ജോലിക്ക് എത്തുന്നവര്‍ എല്ലാ വിധ മുന്‍കരതലും സ്വീകരിക്കണം.ഒരു വയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളുള്ള അമ്മമാരായ ജീവനക്കാര്‍ക്കും, ഏഴ് മാസം പൂര്‍ത്തിയായ ഗര്‍ഭിണികളായ ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി.

ആരോഗ്യപരമായും മാനസികമായും വെല്ലുവിളി നേരിടുന്ന ജീവനക്കാര്‍, അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കളായ ജീവനക്കാര്‍, 65 വയസിനുമുകളില്‍ പ്രായമുള്ള രക്ഷിതാക്കളുള്ള ജീവനക്കാര്‍ എന്നിവരെ പൊതുജനങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുന്ന ജോലിയില്‍ നിന്ന് ഒഴിവാക്കും.

ഭിന്നശേഷിക്കാര്‍, ഗുരുതര രോഗബാധിതര്‍, ഓട്ടിസം,സെറിബ്രല്‍ പാള്‍സി, മറ്റ് മാനസികവും ശാരീരികവുമായി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ എന്നീ ജീവനക്കാരെ ഡ്യൂട്ടിയില്‍ നിന്നും പരമാവധി ഒഴിവാക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ശനിയാഴ്ചകളിലെ അവധി തുടരും. ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ ജീവനക്കാര്‍ പ്രത്യേക പരിഗണന നല്‍കണമെന്നും ഉത്തരവ് നിഷ്‌കര്‍ഷിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News