സാമൂഹിക അകലമില്ല, മാസ്‌കും ഇല്ല; കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പാട്ടുംപാടി നാട്ടിലേക്ക്; വീഡിയോ

കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് വിമാനത്തില്‍ മലയാളികളുടെ ആഹ്ലാദ യാത്ര. വിദേശത്തുനിന്നും നാട്ടിലേക്ക് മടങ്ങുന്നവരാണ് വിമാനത്തില്‍ കൊവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ യാത്ര ആഘോഷമാക്കുന്നത്.

സാമൂഹിക അകലം പാലിക്കാതെ മാസ്‌ക് കൃത്യമായി ധരിക്കാതെ പാട്ടുപാടുന്ന യാത്രക്കാരുടെ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്. കൂട്ടത്തില്‍ ആര്‍ക്കെങ്കിലും രോഗമുണ്ടെങ്കില്‍ പടരുന്നതിന് ഇത് കാരണമായേക്കാം. യാത്രക്കാരുടെ ഈ ശ്രദ്ധയില്ലായ്മ വലിയ വിപത്തിലേക്ക് നയിക്കുന്ന ഒന്നാണ്.

മെയ് 7 ന് ശേഷമാണ് വിദേശത്തുനിന്നും പ്രവാസികള്‍ കേരളത്തിലേക്ക് മടങ്ങിയെത്താന്‍ തുടങ്ങിയത്. കേരളത്തിലെ കോവിഡ് കണക്കുകള്‍ പ്രകാരം പ്രവാസികളും അന്യസംസ്ഥാനത്തുള്ളവരും എത്താന്‍ തുടങ്ങിയതോടെയാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായത്. ഇത്തരം ഒരു സാഹചര്യം നിലനില്‍ക്കെയാണ് ഒരു കൂട്ടം യാത്രക്കാര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി നാട്ടിലേക്ക് മടങ്ങിയെത്തുന്നത്.

നാട്ടിലെത്തിയാല്‍ 14 ദിവസം ക്വാറന്റീനില്‍ പ്രവേശിക്കേണ്ടവരാണ് എന്ന് വീഡിയോയില്‍ ഒരാള്‍ പറയുന്നുമുണ്ട്. സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലിനേകുറിച്ച് വ്യക്തമായ ധാരണ ഉള്ളവര്‍ തന്നെയാണ് ഇത് ലംഘിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News