പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മേധാവി ഡത്വാലിയയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രിന്‍സിപ്പല്‍ ഡയറക്ടറും കേന്ദ്ര സര്‍ക്കാറിന്റെ വക്താവുമായ കെഎസ് ഡത്വാലിയയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.

ഞായറാഴ്ച ഇദ്ദേഹത്തെ ചികിത്സയ്ക്കായി എയിംസില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം 7 മണിയോടുകൂടിയാണ് ഇദ്ദേഹത്തെ എയിംസിലെ ട്രോമാ കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്.

ഡത്വാലിയയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നാഷണല്‍ മീഡിയാ സെന്റര്‍ അടച്ചു. ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടം അണുവിമുക്തമാക്കാനും നിര്‍ദേശമുണ്ട്.

കഴിഞ്ഞ ബുധനാഴ്ച ഡത്വാലിയ കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറുമായി വേദി പങ്കിട്ടിരുന്നു. ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തിവരികയാണ് ആരോഗ്യവകുപ്പ്. എന്‍എംസി വീണ്ടും തുറക്കുന്നതുവരെ ഓഫീസ് താല്‍ക്കാലികമായി ശാസ്ത്രി ഭവനിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News