കോട്ടണ്‍ഹില്‍ ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂള്‍ കെട്ടിടം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോട്ടൺഹിൽ ഗവ. ഗേൾസ്‌ ഹയർസെക്കൻഡറി സ്‌കൂളിനായി പണിത ബഹുനില മന്ദിരം തിങ്കളാഴ്‌ച വൈകിട്ട്‌ മൂന്നിന്‌ ഓൺലൈൻവഴി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

പൊതുവിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്‌ അധ്യക്ഷനാകും. മന്ത്രിമാരായ ജി സുധാകരൻ, കടകംപള്ളി സുരേന്ദ്രൻ, മേയർ കെ ശ്രീകുമാർ, വി എസ്‌ ശിവകുമാർ എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും.

ഹൈടെക്‌ ക്ലാസ്‌മുറികൾ, ലാബുകൾ, ആർട്‌ഗാലറി, മൂന്ന്‌ നടുമുറ്റം, കോൺഫറൻസ്‌ ഹാൾ, ഫ്രണ്ട്‌ ഓഫീസ്‌ തുടങ്ങിയ സംവിധാനമുള്ള മൂന്ന്‌ നില മന്ദിരമാണ്‌ ഉദ്‌ഘാടനം ചെയ്യുന്നത്‌.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News