സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കൊവിഡ് പടരുന്നത് നിയന്ത്രിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിച്ചത് തന്നെയാണ്.
ആന്‍റിബോഡി പരിശോധനയുടെ മേൽനോട്ടത്തിനായി ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചു. ഹോം ക്വാറന്‍റൈൻ സംസ്ഥാനത്ത് ഫലപ്രദമാണ്. ഇളവുകൾ വരുമ്പോൾ മുൻകരുതലിന്‍റെ കാര്യത്തിൽ നിട്ടുവീഴ്ച പാടില്ലെന്നും മന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിച്ചത് തന്നെയാണ്. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ രോഗ വ്യാപന നിരക്ക് ഉയരുന്ന സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് പതിനഞ്ച് ശതമാനം പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരികരിച്ചത്. ഇത് തടയുകയാണ് സർക്കാർ ലക്ഷ്യം.
സംസ്ഥാനത്ത് ഹോം ക്വാറന്‍റൈൻ ഫലപ്രദമാണ്. പ്രവാസികൾ അടക്കം തിരിച്ചെത്തുന്നവർക്കും ഇത് മതിയാകും. എന്നാൽ സർക്കാർ നിർദേശം കർശനമായി പാലിക്കാൻ എല്ലാവരും തയ്യാറാകണം. ഇളവുകൾ വരുമ്പോൾ മുൻകരുതലിന്‍റെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും മന്ത്രി ആവശ്യപ്പെട്ടു.
ആന്‍റിബോധി പരിശോധനയിലൂടെ കൊവിഡ് സ്ഥിരീകരിക്കാൻ സാധിക്കില്ല. ആന്‍റിബോധി പരിശോധനയിൽ പോസിറ്റീവാകുന്നവർക്ക് പി സി ആർ പരിശോധന നടത്തിയാണ് കൊവിഡ് സ്ഥിരീകരിക്കുക. ഇതിന്‍റെ മേൽനോട്ടത്തിനായി ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചതായും മന്ത്രി വ്യക്തമാക്കി.

Get real time update about this post categories directly on your device, subscribe now.