സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ അണുനശീകരണം പുരോഗമിക്കുന്നു

പൊതു ജനങ്ങള്‍ക്കായി ആരാധനാലയങ്ങള്‍ തുറക്കുന്നതിനു മുന്നോടിയായുള്ള അണുനശീകരണം സംസ്ഥാനത്ത് പുരോഗമിക്കുന്നു. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും ആരാധനാലയങ്ങള്‍ തുറക്കുക. എന്നാല്‍ ചില ആരാധനാലയങ്ങളില്‍ നാളെ മുതല്‍ തുറക്കേണ്ടതില്ലെന്ന് നിലപാടെടുത്തിട്ടുണ്ട്..

ക്രിത്യമായ മുന്‍കരുതലോടെയാണ് സംസ്ഥാനത്ത് നാളെമുതല്‍ ആരാധനാലയങ്ങളിലേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിക്കുന്നത്. ഇതിനു മുന്നോടിയായി സംസ്ഥാനത്തെ ആരാധനാലയങ്ങളെല്ലാം തന്നെ അണുവിമുക്തമാക്കി.

പരമാവധി 100 പേരെ മാത്രമെ ഒരേ സമയം പ്രവേശിക്കാന്‍ അനുവദിക്കു. സമൂഹിക അകലം അടക്കമുള്ള മുന്‍കരിതല്‍ കൃത്യമായി പാലിക്കണം.

മുന്നൊരുക്കങ്ങളുടെ ഭാഗമായി തിരുവനന്തപുരം നഗര പരിധിയിലെ മുസ്ലിം പള്ളികള്‍ തുറക്കേണ്ടതില്ലെന്ന തൂരുമാനം സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഭീമാപള്ളി സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് തുറക്കും. പാളയം ക്രിസ്ത്യന്‍ പള്ളിയായ സെന്‍റ് ജോസഫ് പള്ളിയും തുറക്കില്ല. ക്ഷേത്രങ്ങള്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് തുറക്കും.

എറണാകുളം അങ്കമാലി അതി രൂപതയ്ക്കു കീ‍ഴിലുള്ള ക്രിസ്ത്യന്‍ പള്ളികള്‍ ഈ മാസം 30 വരെ തുറക്കില്ല. ജില്ലയില്‍ മുസ്ലീംപള്ളികള്‍ തുറക്കേണ്ടതില്ലെന്ന് നേരത്തെ തന്നെ നിലപാടെടുത്തിരുന്നു.

മലപ്പുറം കോ‍ഴിക്കോട് ജില്ലയിലെ മുസ്ലിം പള്ളികളും തുറക്കില്ല. കോ‍ഴിക്കോട് രൂപതയ്ക്കു കീ‍ഴിലുള്ള ക്രിസ്ത്യന്‍ പള്ളികള്‍ക്ക് തുറക്കണമോ വേണ്ടയോ എന്ന് സ്വയം തീരുമാനം എടുക്കാം.

വരുന്ന 14ാം തിയതി ശബരിമല നടതുറക്കും. ഒരേ സമയം 50 പേരെ മാത്രമെ ശബരിമലയില്‍ പ്രവേശിപ്പിക്കു. നാളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുനന്നതിനായി ഓണ്‍ലൈന്‍ രജിസ്റ്ററേഷന്‍ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തില്‍ വിവാഹങ്ങ‍‍‍ള്‍ നടത്തുന്നതിനും നിയന്ത്രണങ്ങള്‍ ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News