കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കാന്‍ എച്ച് ഡി ദേവഗൗഡ; അസ്തമിച്ചത് ബിജെപിയുടെ മോഹം

മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും.നാളെ നാമനിർദേശ പത്രിക നൽകും. ദേവ ഗൗഡ മത്സരിക്കാൻ തീരുമാനിച്ചതോടെ കർണാടകയിലെ 4 രാജ്യസഭാ സീറ്റുകളിൽ 3 സീറ്റ് പിടിക്കാനുള്ള നീക്കം ബിജെപി ഉപേക്ഷിച്ചു.

ദേവഗൗഡയുടെ സ്ഥാനാർത്ഥിത്വം ഉറപ്പായതിന് പിന്നാലെ ബിജെപി 2 സീറ്റുകളിലേക്ക് മാത്രം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

ഒരു സ്ഥാനാർഥിക്ക് വിജയിക്കാൻ 44 വോട്ടുകളാണ് വേണ്ടത്. ജെഡിഎസിന് 34 സീറ്റുകളും കോൺഗ്രസിന് 68 സീറ്റുകളുമാണ് ഉള്ളത്.

പാർട്ടി സ്ഥാനാർഥിയായ മല്ലികാർജ്ജുന ഖാർഗെയെ വിജയിപ്പിച്ച് ബാക്കിയുള്ള വോട്ടുകൾ കോൺഗ്രസ് ദേവ ഗൗഡയ്ക്ക് നൽകും. കോൺഗ്രസ് ജെ ഡി എസ് ധാരണ ഉണ്ടായില്ലെങ്കിൽ മൂന്നാം സ്ഥാനാർഥിയെ നിർത്താനായിരുന്നു ബിജെപി ആലോചന.

117 സീറ്റുകളുള്ള ബിജെപിക്ക് രണ്ട് സ്ഥാനാർഥികളെ വിജയിപ്പിച്ചാലും 29 വോട്ടുകൾ ബാക്കിയാണ്. മൂന്നാം സീറ്റ് വിജയിക്കാൻ അധികമായി വേണ്ട 15 വോട്ടുകൾ കോൺഗ്രസ് ജെ ഡി എസ് ക്യാമ്പിൽ നിന്ന് ചോർത്താനായിരുന്നു ബിജെപി നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News