കണ്ണൂർ ഇരിക്കൂർ പഞ്ചായത്തിലെ പുഴ കയ്യേറ്റം ശരി വച്ച് വില്ലേജ് ഓഫീസറുടെ റിപ്പോർട്ട്; കൈരളി ന്യൂസ് ഇംപാക്റ്റ്

കൈരളി ന്യൂസ് ഇംപാക്റ്റ്. മുസ്ലീം ലീഗ് ഭരിക്കുന്ന കണ്ണൂർ ഇരിക്കൂർ പഞ്ചായത്തിലെ പുഴ കയ്യേറ്റം ശരി വച്ച് വില്ലേജ് ഓഫീസറുടെ റിപ്പോർട്ട്. പഞ്ചായത്ത് മണ്ണിട്ട് നികത്തിയത് പുഴ ഭൂമിയാണെന്ന് വ്യക്തമാക്കി വില്ലേജ് ഓഫീസർ തഹസിൽദാർക്ക് റിപ്പോർട്ട് അയച്ചു.പുഴ കയ്യേറ്റത്തിനെതിരെ തുടർ നടപടികൾ കൈക്കൊള്ളുമെന്ന് വില്ലേജ് ഓഫീസർ കൈരളി ന്യൂസിനോട് പറഞ്ഞു.

മുസ്‌ലിം ലീഗ് ഭരിക്കുന്ന കണ്ണൂർ ഇരിക്കൂർ പഞ്ചായത്തിലെ വ്യാപക പുഴ കയ്യേറ്റത്തിന്റെ വാർത്ത കൈരളി ന്യൂസ് പുറത്ത് വിട്ടിരുന്നു.സ്വകാര്യ കെട്ടിട ഉടമകൾക്ക് റോഡും പാർക്കിങ് സൗകര്യവും ഒരുക്കാൻ പഞ്ചായത്ത് തന്നെയാണ് പുഴയിൽ മണ്ണിട്ട് നികത്തിയത്.

ഇരിക്കൂർ വില്ലേജിലെ ബ്ലോക്ക് നമ്പർ 160 ൽ റീ സർവേ നമ്പർ 97 ൽ നികത്തിയ ഭൂമി പുഴ പുറമ്പോക്ക് തന്നെയെന്ന് റവന്യു വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തി.

ഇക്കാര്യം വ്യക്തമാക്കി ഇരിക്കൂർ വില്ലേജ് ഓഫീസർ തളിപ്പറമ്പ തഹസിൽദാർക്ക് റിപ്പോർട്ട് അയച്ചു.അനന്തര നടപടികൾക്ക് ശുപാർശ ചെയ്തു കൊണ്ടുള്ള റിപ്പോർട്ടാണ് സമർപ്പിച്ചതെന്ന് വില്ലേജ് ഓഫീസർ കൈരളി ന്യൂസിനോട് പറഞ്ഞു.

24 മീറ്റർ വീതിയിലും 94 മീറ്റർ നീളത്തിലുമാണ് ഇരിക്കൂർ പഞ്ചായത്ത് പുഴ ഭൂമി കയ്യേറിയത്.പുഴ ഭിത്തി നിർമ്മിക്കാനാണ് പുഴയിൽ മണ്ണിട്ടത് എന്നാണ് പഞ്ചായത്തിന്റെ ന്യായം.

എന്നാൽ നീരൊഴുക്ക് തടസ്സപ്പെടുത്തി പുഴയിലേക്ക് 24 മീറ്റർ കയറിയാണോ ഭിത്തി കെട്ടുന്നത് എന്ന ചോദ്യത്തിന് പഞ്ചായത്ത് അധികൃതർക്ക് കൃത്യമായ ഉത്തരം ഇല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News