ജന്മശതാബ്ദി ദിനത്തിൽ അഡ്വ. ജി ജനാർദ്ദന കുറുപ്പിന് ആദരമർപ്പിച്ച് സി ഐ സി സി ജയചന്ദ്രൻ

സ്വാതന്ത്ര്യ സമര സേനാനിയും, പ്രശസ്ത നിയമജ്ഞനും, കമ്മ്യൂണിസ്റ്റുമായിരുന്ന അഡ്വ. ജി ജനാർദ്ദന കുറുപ്പിൻ്റെ ജന്മശതാബ്ദി ദിനത്തിൽ അദ്ദേഹത്തിന് ആദരമർപ്പിച്ച് സി ഐ സി സി ജയചന്ദ്രൻ്റെ സമൂഹമാധ്യമത്തിലെ കുറിപ്പ് വൈറലാകുന്നു.

കലാലയ രാഷ്ട്രീയത്തെ പിന്തുണച്ച് ജനാർദ്ദന കുറുപ്പ് മഹാരാജാസ് കാമ്പസ്സിൽ നടത്തിയ ഒരു പ്രഭാഷണത്തെ ഓർത്തെടുക്കുകയാണ് അദ്ദേഹം.

കുറെ വർഷങ്ങൾക്ക് മുൻപാണ്…… കലാലയങ്ങളിൽ രാഷ്ട്രീയം വേണമോ എന്ന ചർച്ച നടക്കുന്ന കാലം മഹാരാജാസ് കോളേജിന്റെ വിശാലമായ മുറ്റത് ചാനൽ ക്യാമറയ്ക്ക് മുന്നിൽ ആണ് സംഭവം. മോനമ്മ കോക്കാട് ഒക്കെ കലാലയ രാഷ്ട്രീയത്തെ എതിർത്ത് ആഞ്ഞടിക്കുന്നു. ഞാനും ചർച്ചയിൽ ഉണ്ട്. കുറുപ്പേട്ടന്റെ ഊഴമായി അദ്ദേഹം പറഞ്ഞു തുടങ്ങി.

“ഇതിനൊക്കെ കാരണം ആ നെഹ്‌റു ആണ് പിന്നത്തെ കാരണക്കാരൻ ഇവിടെ ഇരിക്കുന്ന ഈ ജയച്ചന്ദ്രന്റെ അച്ഛനാണ്.”

1936 ൽ ലഖ്നോ കോൺഗ്രസ്‌ സമ്മേളനത്തിൽ ജവഹർ ലാൽ നെഹ്‌റു, വിദ്യാർത്ഥികൾ സംഘടിക്കേണ്ട ആവശ്യം ഊന്നി പറയുകയും അതിന്റെ അടിസ്ഥാനത്തിൽ അന്ന് വിദ്യാർത്ഥികൾ ആയിരുന്ന സമാധാനം പരമേശ്വരനും കെ. ദാമോദരനും ചേർന്ന് ബനാറസ് വിദ്യാപീഠത്തിൽ വിദ്യാർത്ഥി സംഘടന ഉണ്ടാക്കിയകാര്യം അനുസ്മരിക്കുക യായിരുന്നു കുറുപ്പേട്ടൻ.

പിന്നെ ഡോക്ടർ പി കെ ആർ വാര്യർ മുതൽ പോപ്പുലർ ബിസിനസ് സാമ്രാജ്യം കെട്ടി പടുത്ത ചാക്കുണ്ണി വരെയുള്ള വിദ്യാർത്ഥിപ്രസ്ഥാനം സംഭാവന ചെയ്ത അനേകം ആളുകളുടെ പേരുകൾ പറഞ്ഞു.
കവി പി. ഭാസ്‌ക്കരൻ ഒക്കെ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ ആണ് പൊതു സമൂഹത്തിൽ വന്നത് എന്നത് പലർക്കും അറിയില്ലായിരുന്നു.

ഒടുക്കം അഡ്വക്കേറ്റ് ജി. ജനാർദ്ദനക്കുറുപ്പ് ഉപസംഹരിച്ചു “ഞങ്ങൾക്കൊന്നും പഠനകാലത്ത് സമരം ചെയ്തതുകൊണ്ടോ മുദ്രവാക്യം വിളിച്ചത് കൊണ്ടോ പോലീസിന്റെ തല്ലു കൊണ്ടത് കൊണ്ടോ ഒരു കുഴപ്പവുമുണ്ടായില്ല സമൂഹത്തിന് ഗുണമുണ്ടാകുകയും ചെയ്തു. ഇന്ന് വിദ്യാർത്ഥി ഐക്യം വിളിക്കുന്നവർക്കും ഒരു പ്രശ്നവും ഉണ്ടാവില്ല “.

നിറഞ്ഞ കൈയ്യടി കൊണ്ട് മഹാരാജാസ് മുഖരിതമായി. ഇന്ന് അഡ്വക്കേറ്റ് ജി. ജനാർദ്ദനക്കുറുപ്പിന് ജന്മശതാബ്ദി.
ലാൽസലാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News