തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: വോട്ടര്‍പട്ടിക ഈ മാസം 17 ന് പ്രസിദ്ധീകരിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക ഈ മാസം 17 ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ്ണർ വി ഭാസ്കരൻ അറിയിച്ചു.

കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭ ഒ‍ഴികെയുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും ഈ വർഷം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

പൊതുതിരഞ്ഞെടുപ്പിന് മുമ്പായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് രണ്ട് അവസരങ്ങൾ കൂടി നൽകുമെന്നും കമ്മീഷ്ണർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News