
ദില്ലിയിലെ സർക്കാർ സ്വകാര്യ ആശുപത്രികളിലെ ചികിത്സ ദില്ലി നിവാസികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം രാജ്യസഭാ അംഗ എളമരം കരീം എംപി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കത്തയച്ചു.
താമസ സ്ഥലത്തിന്റെ പേരിൽ പൗരന്മാരോട് വിവേചനം കാണിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്.
ദില്ലി സർക്കാർ തീരുമാനം അപ്രതീക്ഷിതവും മനുഷ്യത്വ രഹിതവുമാണ്.
സർക്കാർ നിഷ്‌കർഷിക്കുന്ന രേഖകൾ ഇല്ലാത്ത വിദ്യാർഥികൾ, മാധ്യമ പ്രവർത്തകർ, അതിഥി തൊഴിലാളികൾ എന്നിങ്ങനെ ആയിരകണക്കിന് ആളുകളുണ്ട്.
ദില്ലിയിൽ നിന്നുള്ളവരെ ചികിത്സയ്ക്കില്ലെന്ന് മറ്റ് സർക്കാരുകൾ തീരുമാനിച്ചാൽ എന്താകും സ്ഥിതി? ഈ പശ്ചാത്തലത്തിൽ ഐക്യബോധം മുൻ നിർത്തിക്കൊണ്ട് തീരുമാനം അടിയന്തരമായി പിൻവലിക്കാൻ തയ്യാറാകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here