പൂർവ വിദ്യാർത്ഥി കൂട്ടായ്മ മൂന്നാഴ്ച കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചത് പതിനൊന്നര ലക്ഷം രൂപ

പൂർവ വിദ്യാർത്ഥി കൂട്ടായ്മ മൂന്നാഴ്ച കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചത് പതിനൊന്നര ലക്ഷം രൂപ. മാതൃകയായി ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിങ് കോളേജിലെ പൂർവ വിദ്യാർഥികൾ.

കണ്ണൂർ ചെമ്പേരി വിമല ജ്യോതി എൻജിനീയറിങ് കോളേജിലെ പൂർവ വിദ്യാർഥികളിൽ ചിലർ തുടക്കമിട്ട ഉദ്യമം സോഷ്യൽ മീഡിയ കൂട്ടായ്മയായി വളർന്നപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള പൂർവ വിദ്യാർഥികൾ അതിന്റെ ഭാഗമായി. എല്ലാവരും ചേർന്ന് മൂന്നാഴ്ച കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചത്

1155555 /- രൂപ.VJECians എന്ന സോഷ്യൽ മീഡിയ കൂട്ടായ്മയാണ് കഠിന കാലത്ത് കേരളത്തിന് കൈത്താങ്ങായി മാതൃകയായത്.1155555 /- രൂപയുടെ ചെക്ക് പൂർവ്വവിദ്യാർത്ഥി പ്രതിനിധികളായ അനീഷ് നാരായണൻ, തസ്‌ലീം, റെനിൽ, നിധിൻ, സുരന്യ, സജിൻ എന്നിവർ ചേർന്ന് ബഹുമാനപ്പെട്ട, തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളിക്കു കണ്ണൂർ ജില്ലാ പഞ്ചായത്തു ഓഫിസിൽ വെച്ച് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here