രണ്ടു ദിവസം സമയം; കേരളാ കോണ്‍ഗ്രസ് തര്‍ക്കം പരിഹരിക്കാന്‍ യുഡിഎഫ്

കേരളാ കോണ്‍ഗ്രസ് തര്‍ക്കം പരിഹരിക്കാന്‍ രണ്ടു ദിവസം കൂടി സമയം ആവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വം. ബുധനാഴ്ച വരെ കാത്തിരിക്കാന്‍ ജോസഫിനോട് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

ഇന്ന് മൂന്ന് മണിക്കു മുമ്പ് തീരുമാനം അറിയിച്ചില്ലെങ്കില്‍ കടുത്ത തീരുമാനത്തിലേക്ക് പോകുമെന്ന് പി.ജെ. ജോസഫ് അറിയിച്ചിരുന്നു. രണ്ടുദിവസത്തിനുശേഷം രാജിവെച്ചില്ലെങ്കില്‍ അവിശ്വാസവുമായി മുന്നോട്ടുപോകുമെന്ന് നിലപാടില്‍ തന്നെയാണ് ജോസഫ്.

കോട്ടയം ജില്ലാപഞ്ചായത്ത് അധ്യക്ഷ സ്ഥാനം സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ കിണഞ്ഞു ശ്രമിക്കുകയാണ് യുഡിഎഫ് നേതൃത്വം. സമവായത്തിന് തയ്യാറല്ലെന്നും ഇന്ന് മൂന്നുമണിക്കു മുമ്പ് തീരുമാനം അറിയിക്കണമെന്നും ജോസഫ് വിഭാഗം യുഡിഎഫിന് അന്ത്യശാസനം നല്‍കിയിരുന്നു.

അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിന് കോണ്‍ഗ്രസ് ഒപ്പം നിന്നില്ലെങ്കില്‍ കടുത്ത നിലപാടിലേക്ക് നീങ്ങുമെന്നും വ്യക്തമാക്കി. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ ഇടപെടലില്‍ യുഡിഎഫ് ഭയപ്പെടുത്തുക ആയിരുന്നു ജോസഫിനെ. മകളുടെ വിവാഹ നിശ്ചയ ചടങ്ങ് സംബന്ധിച്ച ജോസ് കെ മാണി തിരക്കിലാണെന്നും പ്രശ്ന പരിഹാരത്തിന് 2 ദിവസം കൂടി നല്‍കണമെന്നുള്ള ഉമ്മന്‍ചാണ്ടിയുടെ ആവശ്യത്തിനു മുമ്പില്‍ ജോസഫ് വിഭാഗം വഴങ്ങി.

അതേസമയം, തല്‍കാലം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ തന്നെയാണ് ജോസ്പക്ഷം.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം വരും കാത്തിരിക്കണമെന്നും യുപിഎയുടെ ഭാഗമായ തങ്ങളെ തള്ളിക്കളയാന്‍ സംസ്ഥാന നേതൃത്വത്തിനാകില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ജോസ് കെ മാണിപക്ഷം.

തദ്ദേശ തെരഞ്ഞെടുപ്പുകള്‍ അടുത്തു വരുന്ന സാഹചര്യത്തില്‍ ഇരുവിഭാഗങ്ങളെയും ഒപ്പം നിര്‍ത്തി പ്രശ്നം ര്യമായി പരിഹരിക്കാനുള്ള ശ്രമം തന്നെയാണ് ഇപ്പോഴും മുന്നണി നേതൃത്വം നടത്തുന്നത്. അത് എത്രമാത്രം ഫലം കാണുമെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News