കോട്ടണ്‍ഹില്‍ സ്‌കൂള്‍ ഹൈടെക് നിലവാരത്തിലേക്ക്; ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച ബഹുനില മന്ദിരം മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരത്തെ കോട്ടണ്‍ഹില്‍ സ്‌കൂള്‍ ഹൈടെക് നിലവാരത്തിലേക്ക്. ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച ബഹുനില കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ഹൈടെക് കെട്ടിടം കൂടി യാഥാര്‍ത്ഥ്യമായതോടെ സ്‌കൂളിലെ പഠനപ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെട്ട രീതിയിലാകുകയാണ്.

ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന കോട്ടണ്‍ഹില്‍ ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ 17.92 കോടി രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച ബഹുനില കെട്ടിടത്തിലൂടെയാണ് കൂടുതല്‍ ഹൈടെക്കായത്. കൊവിഡ് ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ഇനിയും സമയമെടുക്കും. വിദ്യാര്‍ത്ഥികളെ പഠനാന്തരീക്ഷത്തിലേക്ക് തിരികെയെത്തിക്കാനാരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വലിയ അംഗീകരമാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ആധുനികരീതിയില്‍ മൂന്ന് നിലകളിലായി പണി കഴിപ്പിച്ചിട്ടുള്ള കെട്ടിടത്തിന് 77263 ചതുരശ്ര അടി വിസ്തീര്‍ണ്ണമാണുള്ളത്. 41 ക്ലാസ് മുറികള്‍, കമ്പ്യൂട്ടര്‍ ലാബുകള്‍, കോര്‍ട്ട് യാര്‍ഡുകള്‍, സ്പോര്‍ട്ട്സ് റൂം, ബയോളജി ലാബ്, സ്റ്റോര്‍ റൂം, ടീച്ചേഴ്സ് റൂം, കോണ്‍ഫറന്‍സ് ഹാള്‍ എന്നവയാണ് കെട്ടിടത്തില്‍ സജ്ജമാക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കായി 20 വീതം ശൗചാലയങ്ങളും ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ശൗചാലയവും ഓരോ നിലയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel