കൊവിഡ് വ്യാപനം പരിശോധിക്കാൻ ആന്റിബോഡി പരിശോധനയ്ക്ക് തയ്യാറെടുത്ത് എറണാകുളം ജില്ല

എറണാകുളം ജില്ലയിലെ കൊവിഡ് വ്യാപനം പരിശോധിക്കാൻ ആന്റിബോഡി പരിശോധനയ്ക്ക് തയ്യാറെടുത്ത് ജില്ലാ ഭരണകൂടം. ഏഴ് ദിവസങ്ങൾ കൊണ്ട് ആരോഗ്യ പ്രവർത്തകർ പോലീസ് എന്നിവർ ഉൾപ്പടെ പതിനൊന്നു വിഭാഗങ്ങളിലാണ് ആന്റിബോഡി പരിശോധന നടത്തുക. പരിശോധന നടത്താൻ ആവശ്യമായ സാമ്പിളുകൾ ഇന്ന് മുതൽ ശേഖരിക്കും.

ജില്ലയിലാകെ അഞ്ഞൂറ് സാംപിളുകള്‍ ആണ് ആദ്യ ഘട്ടത്തില്‍ പരിശോധിക്കുന്നത്. കോവിഡ് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ജീവനക്കാര്‍, സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍, പോലീസുകാര്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍, അങ്കണവാടി ജീവനക്കാര്‍, ആശ പ്രവര്‍ത്തകര്‍,റേഷന്‍ വ്യാപാരികള്‍,ഹോട്ടല്‍ ജീവനക്കാര്‍ എന്നിവരെ പരിശോധനക്ക് വിധേയരാക്കും.

സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായി എത്തുന്ന രോഗികളുടെയും ആന്റി ബോഡി പരിശോധന നടത്തും. വീടുകളില്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയായ രോഗ ലക്ഷണമില്ലാത്ത ആളുകളെയും പരിശോധനക്ക് വിധേയരാക്കും.

ആന്റിബോഡി പരിശോധനയ്ക്ക് ഉള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ കളക്ടർ എസ സുഹാസ് പറഞ്ഞു. പരിശോധനയുടെ മാർഗ നിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിലാണ് കളക്ടർ ഇക്കാര്യം വ്യക്തമാക്കിയത്.

ഏഴു ദിവസങ്ങള്‍ കൊണ്ട് 11 വിഭാഗങ്ങളില്‍ ആണ് ആന്റി ബോഡി പരിശോധന നടത്തുന്നത്. ചൊവ്വാഴ്ചയാണ് പരിശോധനയ്ക്കായി സാംപിളുകള് ശേഖരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here