
സംസ്ഥാനത്ത് 75 ദിവസത്തെ ഇടവേളയ്‌ക്കുശേഷം ആരാധനാലയങ്ങൾ, മാളുകൾ, ഹോട്ടലുകൾ എന്നിവ ഇന്ന് തുറക്കും. കർശന നിയന്ത്രണത്തോടെയാണ് അനുമതി.
മാർഗനിർദേശം ലംഘിച്ചാൽ കർശന നടപടിയുണ്ടാകും. മത, സാമുദായിക നേതാക്കളും വ്യാപാരി, വ്യവസായി സമൂഹവും ഇത് പാലിക്കുമെന്ന് വ്യക്തമാക്കി. ചൊവ്വാഴ്‌ചമുതൽ നിരീക്ഷണം കൂടുതൽ കർശനമാക്കും.
തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ ചൊവ്വാഴ്‌ച തുറക്കും. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ 30 മുതലേ പ്രവേശം അനുവദിക്കൂ. തുറക്കാൻ തീരുമാനിച്ച ആരാധനാലയങ്ങളും ഹോട്ടലുകളും മാളുകളും തിങ്കളാഴ്‌ച ശുചീകരിച്ചു.
കണ്ടെയ്‌ൻമെന്റ്, ഹോട്ട്‌സ്‌പോട്ട് ഒഴികെയുള്ള ഇടങ്ങളിൽ സർക്കാർ ഓഫീസുകൾ തിങ്കളാഴ്‌ച പൂർണതോതിൽ പ്രവർത്തനം തുടങ്ങി. പൊതുമേഖല, അർധസർക്കാർ, സഹകരണ സ്ഥാപനങ്ങൾ എന്നിവയും പ്രവർത്തിച്ചു. കണ്ടെയ്ൻമെന്റ് സോണിൽ അതത് ജില്ലയിലെ ജീവനക്കാരുടെ സേവനമാണ് പ്രയോജനപ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here