കൊവിഡ്‌ 19: തൃശൂരിൽ 6 പഞ്ചായത്തുകൾ ഹോട്ട്‌ സ്‌പോട്ട്‌; നിരോധനാജ്ഞ പ്രഖ്യാപിച്ചു

തൃശൂർ ജില്ലയിൽ കോവിഡ് രോഗികളുടെ നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ആറ് പഞ്ചായത്തുകളിൽ കളക്ടർ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു.

അവണൂർ, അടാട്ട്,ചേർപ്പ്, പൊറത്തിശേരി, വടക്കേകാട്,തൃക്കൂർ പഞ്ചായത്തുകളെയാണ് കണ്ടെയ്‌ൻമെന്റ് മേഖലകളായി തിരിച്ച് കളക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചത്

അടിയന്തരാവശ്യങ്ങൾക്കല്ലാതെ ആളുകൾ പുറത്തിറങ്ങി നടക്കുന്നത് തടഞ്ഞു. പൊതു സ്ഥലങ്ങളില്‍ മൂന്ന് പേരിൽ കൂട്ടം കൂടരുത്. വ്യക്തികൾ തമ്മിൽ ഒരു മീറ്ററെങ്കിലും അകലവും വ്യാപാര സ്ഥാപനങ്ങളിൽ മൂന്ന് പേരിൽ കൂടുതൽ ആളുകളും ഉണ്ടാവരുത്

അവശ്യസാധനങ്ങൾക്കുള്ള കടകൾ മാത്രമെ തുറക്കാവൂ . കടകൾക്ക്‌ രാവിലെ ഏഴ് മുതൽ ഏഴ് വരെ മാത്രമേ അനുമതിയുള്ളൂ ഇതര സംസ്ഥാനത്ത് നിന്നും തൊഴിലാളികളെ എത്തിച്ച് പണിയെടുപ്പിക്കുന്നതും വീടുകളിൽ കയറിയുള്ള കച്ചവടങ്ങളും വിലക്കിയിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like