ലോക്ഡൗണ്‍ കാലത്തെ പൊലീസ് നടപടി; റിപ്പോര്‍ട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ലോക്ക് ഡൗണ്‍ കാലത്തെ പൊലീസ് നടപടിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.
രാജ്യത്ത് ലോക്ക് ഡൗണ്‍ കാലത്തുണ്ടായ പൊലീസ് നടപടിയില്‍ മരിച്ച 15 പേരുടെ കേസിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയത്. എട്ട് സംസ്ഥാനങ്ങളോട് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്

ആന്ധ്രാ പ്രദേശ്, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, പശ്ചിമ ബംഗാള്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളോടാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.

മനുഷ്യാവകാശ വിഷയങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനായ കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്‌സ് ഇനീഷ്യേറ്റിവ് എന്ന സംഘടനയുടെ പരാതിയില്‍ ആണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here