
തുടർച്ചയായി മൂന്നാം ദിവസവും രാജ്യത്ത് പെട്രോൾ – ഡീസൽ വില വർധിച്ചു. പെട്രോളിന് 54 പൈസയും
ഡീസലിന് 58 വർധിച്ചു. ഇതോടെ മൂന്ന് ദിവസത്തിനുളിൽ ഇന്ധന വില ഒരു രൂപ 70 പൈസ വർധിച്ചു
ലോക്ക് ഡൗൺ മാറ്റി രാജ്യം പ്രവർത്തിച്ചു തുടങ്ങിയതോടെ പെട്രോളിന്റെയും ഡീസലിന്റെയും വിലയും കുതിക്കുന്നു. ജൂൺ ഏഴാം തിയതി മുതൽ ദിനം പ്രതി എണ്ണ കമ്പനികൾ വില വർധിപ്പിക്കുന്നു. തുടർച്ചയായി മൂനാം ദിവസവും പെട്രോളിന് 54 പൈസയും ഡീസലിന് 58 പൈസയും വർധിപ്പിച്ചു.
ഞായറാഴ്ചയും തിങ്കളാഴ്ചയും 60 പൈസ വീതം വർധിപ്പിച്ചിരുന്നു. ഇതോടെ മൂന്ന് ദിവസം കൊണ്ട് പെട്രോളിന്റെയും ഡീസലിന്റെയും വില ഒരു രൂപ എഴുപത് പൈസ കൂടി. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില മൈനസിലേയ്ക്ക് കൂപ്പു കുത്തിയപ്പോൾ കേന്ദ്ര സർക്കാർ എക്‌സൈസ് നികുതി 10 രൂപ വർധിപ്പിച്ചിരുന്നു.
അത് കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയാറായിട്ടില്ല. വർധിച്ച എക്‌സൈസ് ഡ്യൂട്ടിയുടെ അമിത ഭാരം കൂടി ഉപഭോക്താക്കൾ വഹിക്കണം. ലോക്ക് ഡൗണിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ജനത്തിന് തിരിച്ചടിയാവുകയാണ് എണ്ണ കമ്പനികളുടെ വില വർധനവ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here