അഞ്ചുവിന്റെ രക്ഷിതാക്കള്‍ വിളിച്ച പത്രസമ്മേളനത്തില്‍ ഇടപെട്ട് ബിജെപി അധ്യക്ഷന്‍; എതിര്‍ത്ത് മാധ്യമ പ്രവര്‍ത്തകര്‍; രാഷ്ട്രീയമില്ലെന്ന് രക്ഷിതാക്കള്‍; മണര്‍കാട് വച്ച് മൃതദേഹം തടഞ്ഞ് ബിജെപി

പാലായില്‍ പരീക്ഷാ ഹാളില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അഞ്ചു പി ഷാജിയുടെ മരണത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് രക്ഷിതാക്കളും പ്രാദേശിക എസ്എന്‍ഡിപി നേതൃത്വവും വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തില്‍ ഇടക്കുകയറി രാഷ്ട്രീയം സംസാരിച്ച് ബിജെപി ജില്ലാ അധ്യക്ഷന്‍ നോബിള്‍ മാത്യു.

രക്ഷിതാവിന്റെ പ്രതികരണത്തെ രാഷ്ട്രീയ ലാക്കുവച്ച് വളച്ചൊടിക്കുകയും രക്ഷിതാവിനെയും ബന്ധുക്കളെയും സംസാരിക്കാന്‍ അനുവദിക്കാതെ മൈക്ക് വാങ്ങി സംസാരിക്കുകയും ചെയ്ത ബിജെപി ജില്ലാ അധ്യക്ഷനെ പത്രപ്രവര്‍ത്തകര്‍ തടഞ്ഞു.

അഞ്ചുവിന്റെ മരണവുമായി ബന്ധപ്പെട്ട രക്ഷിതാവിന്റെ പ്രതികരണത്തിന്റെ ഇടക്കുകയറി പ്രതികരണത്തെ രാഷ്ട്രീയവല്‍ക്കരിച്ചപ്പോഴാണ് പത്രക്കാര്‍ ഇടപെട്ടത്.

ഇതോടെ നോബിള്‍ മാത്യു ഇറങ്ങിപ്പോവുകയായിരുന്നു. പത്രസമ്മേളനത്തിന് രാഷ്ട്രീയമില്ലെന്നും ഇടയ്ക്ക് കയറി ഇടപെട്ട രാഷ്ട്രീയ പ്രസ്ഥാനവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും അഞ്ചുവിന്റെ ബന്ധുക്കള്‍ പ്രതികരിച്ചു.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മെഡിക്കല്‍ കോളേജിന് മുന്നില്‍ മൃതദേഹവുമായി സമരം ചെയ്യാനായിരുന്നു ബിജെപിയുടെ നീക്കം. രക്ഷിതാക്കള്‍ പ്രതികരിച്ചതോടെയാണ് ബിജെപിയുടെ നികൃഷ്ടമായ രാഷ്ട്രീയ ലക്ഷ്യം നടക്കാതിരുന്നത്.

തുടര്‍ന്ന് കോട്ടയം മണര്‍കാട് വച്ച് ബിജെപി പ്രവര്‍ത്തകര്‍ മൃതദേഹം തടയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് ഈ പദ്ധതിയും പൊളിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News