ദില്ലിയില്‍ കൊവിഡ് സാമൂഹ്യ വ്യാപനത്തിലേയ്ക്ക് കടന്നുവെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി സത്യദേര്‍ ജെയിന്‍ വെളിപ്പെടുത്തി. ജൂലൈ മാസം അഞ്ചര ലക്ഷം കോവിഡ് രോഗികള്‍ ദില്ലിയില്‍ ഉണ്ടാകുമെന്ന് ഉപ മുഖ്യമന്ത്രി മനീഷ് സിസൊദിയ അറിയിച്ചു.
അതെ സമയം കോവിഡ് സ്ഥിരീകരിച്ചിട്ടും ചികിത്സാ കിട്ടുന്നില്ലെന്ന് കരഞ്ഞപേക്ഷിച്ചു ദില്ലിയിലെ മാധ്യമ പ്രവര്‍ത്തകന്‍. അച്ഛനും അമ്മയും മരിച്ചു. രണ്ട് കുഞ്ഞു കുട്ടികളുമായി വീട്ടില്‍ കഴിയുകയാണെന്നും മാധ്യമ പ്രവര്‍ത്തകാനായ പ്രകാശ് ചാ പറയുന്നു.
പ്രമുഖ ഹിന്ദി ചാനലിലെ മാധ്യമ പ്രവര്‍ത്തകന്‍ ആയ പ്രകാശ് ചാ വേദനയാനീതു. ഡല്‍ഹിയില്‍, താമസിക്കുന്ന വീട്ടില്‍ എല്ലാവരും കോവിഡ് പോസിറ്റീവ . കഴിഞ്ഞ 10 ദിവസങ്ങള്‍ക്കുള്ളില്‍ ഭാര്യയുടെ അച്ഛനും അമ്മയും മരിച്ചു. മൃതദേഹം സംസ്‌ക്കരിയ്ക്കാന്‍ കൊണ്ട് പോകാന്‍ പോലും ആരും വന്നില്ല. 2 കോവിഡ് മരണം നടന്ന വീട്ടില്‍ വീട്ടില്‍ 5 ഉം 9 ഉം വയസ്സായ 2 പെണ്‍കുഞ്ഞുങ്ങള്‍ ഉണ്ട്. അവര്‍ക്കും ചിക്തസ കിട്ടുന്നില്ല.
ഭാര്യ തളര്‍ന്നു കിടപ്പില്‍ ആയി. ഒരു സര്‍ക്കാരും ഇവരെ തിരിഞ്ഞു നോക്കിയിട്ടില്ല.ഡല്‍ഹിയില്‍ അവസ്ഥ കൈ വിട്ട് പോയെന്ന് കേജരിവാള്‍ സര്‍ക്കാരും സമ്മതിച്ചു. അടുത്ത മാസം അവസാനത്തോടെ രാജ്യ തലസ്ഥാനത് അഞ്ചര ലക്ഷം കോവിഡ് രോഗികള്‍ ഉണ്ടാകുമെന്ന് ഉപ മുഖ്യമന്ത്രി മനീഷ് സിസൊദിയ പറഞ്ഞു.
കോവിഡ് സാമൂഹ്യ വ്യാപനത്തിലെയ്ക്ക് കടന്നു എന്ന് സംസ്ഥാന ആരോഗ്യ മന്ത്രി സത്യദേര്‍ ജെയിന്‍ സമ്മതിച്ചു.

Get real time update about this post categories directly on your device, subscribe now.