കൊച്ചി: എറണാകുളം ഊരമനയില്‍ നിരീക്ഷണത്തിനായി തയ്യാറാക്കിയ വീടിനു നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം.മുംബൈയില്‍ നിന്ന് വന്നയാള്‍ക്ക് നിരീക്ഷണത്തില്‍ കഴിയാന്‍ ഒരുക്കിയ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തെത്തുടര്‍ന്ന് രാമമംഗലം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ഊരമന ക്ഷേത്രത്തിന് സമീപമുള്ള വീടിനു നേരെയാണ് ഒരു കൂട്ടം സാമൂഹ്യവിരുദ്ധര്‍ ആക്രമണംനടത്തിയത്. പാണ്ടാലില്‍ ജേക്കബ് എന്നയാളുടെ വീടിനു നേരെയായിരുന്നു ആക്രമണം. നിലവില്‍ ആള്‍ത്താമസമില്ലാത്ത ഈ വീട് മുംബൈയില്‍ നിന്നു വരുന്നയാള്‍ക്ക് നിരീക്ഷണത്തില്‍ കഴിയാനായി ബന്ധുക്കള്‍ ഏറ്റെടുത്തിരുന്നു.
ഇതറിഞ്ഞ സാമൂഹ്യവിരുദ്ധരായ ചിലര്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്തു. ഫ്യൂസ് ഊരിവലിച്ചെറിയുകയും മീറ്റര്‍ നശിപ്പിക്കുകയും ചെയ്തു. ഇതെത്തുടര്‍ന്ന് മുംബൈയില്‍ നിന്ന് വന്നയാളുടെ ബന്ധുക്കള്‍ രാമമംഗലം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ കേസെടുത്ത പോലീസ് ഉടന്‍തന്നെ അന്വേഷണമാരംഭിച്ചിരുന്നു.

Get real time update about this post categories directly on your device, subscribe now.