
ആശുപത്രിയില്‍ അഡ്മിറ്റാവുന്ന രോഗികള്‍ക്ക് ബില്ലടയ്ക്കാന്‍ സാവകാശം നല്‍കുന്ന പദ്ധതിയുമായി മലപ്പുറം പെരിന്തല്‍മണ്ണ ഇഎംഎസ് സ്മാരക സഹകരണ ആശുപത്രി. പലിശ രഹിത വായ്പാ പദ്ധതിയുടെ ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ആശുപത്രി ബില്ലടയ്ക്കാനുള്ള പാവപ്പെട്ടവരുടെ നെട്ടോട്ടം ഒഴിവാക്കുകയാണ് ലക്ഷ്യം. സഹകരണ ബാങ്കുകളെയും സഹകരണ വായ്പാ സംഘങ്ങളെയും സഹകരിപ്പിച്ചണ്. ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. മാതൃകാ പദ്ധതിയ്ക്ക് സ്പീക്കര്‍ ആശംസകള്‍ നേര്‍ന്നു.
രോഗിയോ അടുത്ത ബന്ധുക്കളോ അംഗങ്ങളായുള്ള സഹകരണ ബാങ്കില്‍നിന്നോ സഹകരണ സംഘങ്ങളില്‍നിന്നോ മൂന്നുലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കും. നാലുമാസത്തിനകം തുക തിരിച്ചടച്ചാല്‍ മതി.
വായ്പയുടെ പലിശ ഇ എം എസ് ആശുപത്രി നല്‍കും. ആരോഗ്യ, ചികിത്സാ രംഗത്ത് രാജ്യത്തിനുതന്നെ മാതൃകയാവുകയാണ് സഖാവ് ഇ എം എസ്സിന്റെ നാമധേയത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സഹകരണ ആശുപത്രി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here