കൊല്ലം: സിപിഐഎം നേതൃത്വത്തില്‍ 16 ന് ജില്ലയില്‍ 20000 കേന്ദ്രങ്ങളില്‍ 1 ലക്ഷം പേര്‍ പങ്കെടുക്കു പ്രതിഷേധ ധര്‍ണ്ണ നടക്കുമെന്ന് ജില്ലാസെക്രട്ടറി എസ്.സുദേവന്‍ പ്രസ്താവനയില്‍ അറിയിച്ചു.
കോവിഡ് മൂലമുള്ള അടച്ചുപൂട്ടലില്‍ തൊഴിലും ജിവനോപാധിയും നഷ്ടമായ ജനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന സമീപനത്തിനെതിരെ 16 ന് ദേശീയതലത്തില്‍ പ്രതിഷേധദിനമായി ആചരിക്കുകയാണ്. ജില്ലയിലെ ഓരോ പാര്‍ടി ബ്രാഞ്ചിലും വിവിധ കേന്ദ്രങ്ങളിലായി 5 പേര്‍വീതം പങ്കെടുക്കുന്ന പ്രതിഷേധ പരിപാടിയാണ് നടക്കുന്നത്.
ജില്ലാ കേന്ദ്രത്തിലും ഏരിയാ-ലോക്കല്‍ കേന്ദ്രങ്ങളിലും കേന്ദ്രസര്‍ക്കാര്‍ ഓഫീസിന് മുന്നിലുമാണ് പരിപാടി. രാവിലെ 11 മണി മുതല്‍ 12 മണിവരെയാണ് ധര്‍ണ്ണ നടക്കുക. മാസ്‌ക് ധരിച്ചും, പ്ലക്കാര്‍ഡുകളും, പാര്‍ടി പതാക പിടിച്ചും സാമൂഹ്യ അകലം പാലിച്ചുമായിരിക്കും ആളുകള്‍ ധര്‍ണ്ണയില്‍ പങ്കെടുക്കുത്.
ആദായനികുതി നല്‍കുന്ന വിഭാഗത്തിന് പുറത്തുള്ള മുഴുവന്‍ കുടുംബത്തിനും മാസം 7500 രൂപ വീതം 6 മാസത്തേക്ക് നല്‍കുക, മാസത്തില്‍ ഒരാള്‍ക്ക് 10 കിലോ വീതം ഭക്ഷ്യധാന്യം സൗജന്യമായി 6 മാസത്തേയ്ക്ക് നല്‍കുക, തൊഴിലുറപ്പ് വേതനം ഉയര്‍ത്തി 200 ദിവസം ജോലി ഉറപ്പാക്കുക, നഗരങ്ങളിലും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുക, ജോലിയില്ലാത്തവര്‍ക്കെല്ലാം തൊഴില്‍രഹിത വേതനം നല്‍കുക, ദേശീയ ആസ്തികളുടെ കൊള്ള അവസാനിപ്പിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്ക്കരണം അവസാനിപ്പിക്കുക, തൊഴില്‍നിയമ അട്ടിമറിയില്‍ നിന്ന് പിന്തിരിയുക തുടങ്ങിയ ആവശ്യങ്ങളാണ് ധര്‍ണ്ണയില്‍ ഉന്നയിക്കുന്നത്.

Get real time update about this post categories directly on your device, subscribe now.