മുന്‍ ക്രിക്കറ്റ് താരം കെ ജയമോഹന്‍ തമ്പിയുടെ മരണം കൊലപാതകം; മകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: മുന്‍ കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് താരം കെ ജയമോഹന്‍ തമ്പിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. മകന്‍ അശ്വിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമ്പിയെ തള്ളിയിട്ടപ്പോള്‍ നെറ്റിയിലുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണം.

മകന്‍ കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസമാണ് കെ ജയമോഹന്‍ തമ്പിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തമ്പിയുടെ വീടിനു മുകളില്‍ താമസിക്കുന്നവര്‍ ദുര്‍ഗന്ധത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. സിറ്റൗട്ടിനോട് ചേര്‍ന്ന മുറിയില്‍ മൂത്തമകന്‍ അശ്വിനും താമസിച്ചിരുന്നെങ്കിലും വീടിന്റെ മുകളിലത്തെ നിലയില്‍ വാടകയ്ക്ക് താമസിച്ചിരുന്നവര്‍ ദുര്‍ഗന്ധം പരന്നതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

അച്ഛന്‍ ഇങ്ങനെ കിടന്നുറങ്ങാറുണ്ടെന്നും അതിനാല്‍ സംശയം ഒന്നും തോന്നിയില്ലെന്നുമാണ് മകന്‍ പൊലീസിന് നല്‍കിയ മൊഴി. അസ്വാഭാവിക മരണത്തിന് ഫോര്‍ട്ട് പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News