ബിജെപി നേതാവിനെ ആര്‍എസ്എസ്-ബിജെപി ഗുണ്ടകള്‍ ആക്രമിച്ചതായി പരാതി

കൊല്ലം: ബിജെപി നേതാവിനെ ആര്‍എസ്എസ് ബിജെപി ഗുണ്ടകള്‍ ആക്രമിച്ചതായി പരാതി. കൊല്ലം കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി ഹരീഷ് കുമാറിനു നേരെയായിരുന്നു ആക്രമണം.

കഴിഞ്ഞ ദിവസം രാത്രി ഒന്‍പതരയോടെയാണ് ആക്രമണമുണ്ടായത്.ജോലി കഴിഞ്ഞ് ഏനാത്ത് ഭാഗത്തുനിന്നും പട്ടാഴിയിലേക്ക് വരവെ മെതുകുംമേല്‍ പുളിമുക്ക് പട്ടിയറ വച്ച് രണ്ട് ഇരുചക്രവാഹനങ്ങളിലായെത്തിയ മുഖംമൂടിയണിഞ്ഞ അഞ്ച് പേര്‍ ചേര്‍ന്ന് കണ്ണില്‍ മുളകുപൊടി എറിഞ്ഞ ശേഷം മര്‍ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

ഇതുവഴിയെത്തിയ കാര്‍ യാത്രികരും, ബഹളം കേട്ടെത്തിയ നാട്ടുകാരും ചേര്‍ന്ന് രക്ഷപെടുത്തി അടൂര്‍ താലൂക്കാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മര്‍ദനത്തില്‍ മുഖത്തും ശരീരത്തും പരിക്കേറ്റിട്ടുണ്ട്. തന്നെ ആക്രമിച്ചത് ആര്‍.എസ്.എസ് ബിജെപി പ്രവര്‍ത്തകരാണെന്ന് ഹരീഷ് ആരോപിച്ചു.

ലോക്ഡൗണ്‍ കാലയളവില്‍ ബിജെപി പ്രവര്‍ത്തകരുടെ വിവാഹത്തിന്റെ പേരില്‍ പണപിരിവ് നടത്തി ഫണ്ടടിച്ചുമാറ്റിയതും പത്തനാപുരത്തെ ബിജെപി നേതൃത്വത്തിന്റെ അഴിമതിക്കെതിരെ പരാതി നല്‍കിയതാണ് ആക്രമണത്തിനു കാരണമെന്നും ഹരീഷ് പറയുന്നു.

പത്തനാപുരം പോലീസില്‍ പരാതി നല്കുകയും ചെയ്തു. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയാണ് മര്‍ദനത്തിന് കാരണമെന്നും, ബി ജെ പിക്കാര്‍ തന്നെയാണ് മര്‍ദിച്ചതെന്നും ഹരീഷ് കുമാറിന്റെ പരാതിയില്‍ പറയുന്നു.

ഹരീഷ് കുമാറിന്റെ പരാതി ചുവടെ:

ഹുമാനപ്പെട്ട BJP സംസ്ഥാന അധ്യക്ഷൻ K .സുരേന്ദൻ ചേട്ടൻ/ സംസ്ഥാന സംഘടന സെക്രട്ടറി / സഹസംഘടന സെക്രട്ടറി / ജില്ലാ പ്രഭാരി കെ.  സോമൻ ചേട്ടൻ/ ദക്ഷിണമേഖലാ സംഘടനാ സെക്രട്ടറി /ദക്ഷിണ മേഖല വൈസ് പ്രസിഡന്റ് അഡ്വ:ജി.ഗോപകുമാർ ചേട്ടൻ / BJP ജില്ലാ അധ്യക്ഷൻ  V. V ഗോപകുമാർ ചേട്ടൻ/ ജില്ലാ ജനറൽ സെക്രട്ടറി വെള്ളിമൺ ദിലീപ് ചേട്ടൻ  എന്നിവർ മുമ്പാകെ
കൊല്ലം ജില്ലയിൽ പത്തനാപുരം മണ്ഡലത്തിൽ നിന്നുള്ള കിസാൻ മോർച്ച ജില്ലാ സെക്രട്ടറിയായ B. ഹരീഷ് കുമാർ നൽകുന്ന പരാതി.
വിഷയം : മുൻ ജില്ലാ സെക്രട്ടറി ആയൂർ മുരളി, സംസ്ഥാന കൗൺസിലംഗം വിളക്കുടിചന്ദ്രൻ , പത്തനാപുരം മണ്ഡലം ജനറൽ സെക്രട്ടറി യദുകുലം മുരളി, മുൻ ജില്ലാ അധ്യക്ഷൻ G ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിൽ പത്തനാപുരത്ത് നടത്തിയ പാർട്ടി കല്യാണ തട്ടിപ്പും  സദാചാര വിരുദ്ധതയും.
നമസ്തേ 🙏🙏🙏🙏🙏🙏🙏
മേൽ സൂചിപ്പിക്കുന്ന ആയൂർമുരളിയെന്ന മുൻ BJP ജില്ലാ സെക്രട്ടറി, സംസ്ഥാന കൗൺസിലംഗം വിളക്കുടി ചന്ദ്രൻ , മണ്ഡലം ജന: സെക്രട്ടറി യദുകുലം മുരളി, മുൻ ജില്ലാ പ്രസിഡന്റ് G. ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിൽ ബിജെപി പാർട്ടി കല്യാണമെന്ന പ്രചരണം നടത്തുകയും, വ്യാപകമായ സാമ്പത്തിക സമാഹരണം നടത്തി
ഒരു വിവാഹം നടത്തുകയുണ്ടായി.
പ്രസ്തുത വിവാഹത്തിന്റെ യാഥാർത്ഥ്യങ്ങൾ സദാചാര വിരുദ്ധമായ ആയൂർ മുരളി , വിളക്കുടി ചന്ദ്രൻ എന്നിവരുടെ പ്രവൃത്തികൾക്ക് വേണ്ടിയാണെന്നാണ് നാട്ടിലും പാർട്ടിയിലും പ്രചരണം നടക്കുന്നത്.
വിവാഹിതയായ പെൺകുട്ടിയുടെ മാതാവുമായി ഇവർക്ക് രണ്ടു പേർക്കും വഴിവിട്ട ബന്ധമാണുള്ളതെന്നും,
ആയതിനാൽ ഈ താത്പര്യമാണ് കല്യാണത്തിന് നടത്തിയ പണപ്പിരിവിന്റെയും സംഘാടനത്തിന്റെയും രഹസ്യമെന്ന് പാർട്ടി പ്രവർത്തകർ പറയുന്നു.
1.ഗാന്ധിഭവൻ –   52000.00
2. കൊല്ലത്തുള്ള ഗണഗീതം ചാരിറ്റി ട്രസ്റ്റ് – 50000.00
3. മഹിളാമോർച്ച – 20000.00
4. ജ്വല്ലറി കൊല്ലം – 10000.00
5.വിവിധ മണ്ഡലങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് രൂപ അങ്ങനെ ലക്ഷക്കണക്കിന് രൂപ പണപിരിവ് നടത്തിയിട്ടുണ്ട്.
ഇതിനൊന്നും രസീത് നല്കിയിട്ടില്ലയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
പാർട്ടി കല്യാണമെന്ന  പേര് പറഞ്ഞ് വിജയകൃഷ്ണ ഗ്രൂപ്പ് ജൂവലറിയിൽ നിന്ന് സ്വർണ്ണമെടുത്തതും പാർട്ടി മണ്ഡലം ജനറൽ സെക്രട്ടറി യദുകുലം മുരളിയിടപ്പെട്ടാണ്.
പാവപ്പെട്ട പെൺകുട്ടിയുടെ കല്യാണം എബനേസർ പോലൊരു വലിയ  ഓഡിറ്റോറിയത്തിലാണോ നടത്തുന്നത് ?
50000 രൂപയാണ് വാടക.
ഗാനമേളയടക്കം  വൻടീപ്പാർട്ടിയടക്കമുള്ള ആർഭാട വിവാഹമാണ് നടന്നത്.
ഇങ്ങനെ വിവാഹം നടത്താൻ എന്ത് സംഘടനാപാരമ്പര്യമാണ് ഇവർക്കുള്ളതെന്ന് പാർട്ടി അന്വേഷിക്കണം. കഴിഞ്ഞ ടേമിൽ മണ്ഡലം പ്രസിഡന്റായിരുന്ന വിളക്കുടി ചന്ദ്രനും, പ്രഭാരിയായിരുന്ന ആയൂർ മുരളിയും, ജില്ലാ പ്രസിഡന്റ് ഗോപിനാഥും ചേർന്ന് സംഘടനാ തെരഞ്ഞെടുപ്പിലൂടെ വന്നവരെ പിരിച്ചുവിട്ട ശേഷമാണ് ജലജയെന്ന ടി സ്ത്രീക്കും മകൾക്കും ചുമതല നൽകിയത്.
അമ്മയെ മഹിളാ മോർച്ച മണ്ഡലം ജന: സെക്രട്ടറിയായും , മകളെ യുവമോർച്ച മണ്ഡലം സെക്രട്ടറിയായും നിയമിച്ചു. ഇന്ന് ഇവരെവിടെന്ന് ആർക്കുമറിയില്ല.
എത്രയോ പാവപ്പെട്ട പാർട്ടി പ്രവർത്തകരുടെ പെൺകുട്ടികളുടെ വിവാഹം കൊല്ലം ജില്ലയിൽ നടന്നു ?
മാർക്സിസ്റ്റ് ആക്രമണത്തിൽ മരിച്ച നമ്മുടെ കാര്യകർത്താക്കളുടെ പെൺ മക്കളുടെ കല്യാണങ്ങൾ എത്രയെണ്ണം നടന്നു ?
അവരോടൊന്നും തോന്നാത്ത എന്തു ചേതോ”വികാര”മാണ് ഇവരോടുള്ളതെന്ന് പാർട്ടി അന്വേഷിക്കണം.
ഇനിയും ഏതെങ്കിലും ഒരു പ്രവർത്ത വിവാഹ സഹായമാവശ്യപ്പെട്ടാൽ ഇത്തരത്തിൽ ചെയ്യാൻ കഴിയുമോ ?
ഇങ്ങനെയാണോ പാർട്ടി ഒരു വിവാഹത്തിന് സഹായം ചെയ്യുന്നത് ?
ഇത് പാർട്ടിയിൽ വിവിധ ചേരികൾ സൃഷ്ടിക്കുവാൻ ഇടയാക്കിയിട്ടുണ്ട്. സഹായം ലഭിച്ചതിന് ശേഷം ഇവരെ പാർട്ടിയിൽ കാണാനില്ല എന്നത് പ്രധാനമാണ്. എന്തും ഈ പാർട്ടിയിൽ നടത്താമെന്നുള്ള അഹങ്കാരവും , മുൻ ജില്ലാ പ്രസിഡന്റിന്റെ പിന്തുണയും , സാമ്പത്തിക അഴിമതിയുമാണ് ഇതിനൊക്കെ കാരണമെന്നാണ് പാർട്ടി പ്രവർത്തകർ കരുതുന്നത്.
ഇവർ പുനലൂർ മണ്ഡലത്തിലെ വോട്ടറന്മാരാണ്.
എന്തിനു വേണ്ടി പത്തനാപുരത്ത് ചുമതല നല്കി? കോട്ടവട്ടത്ത്‌ വാടക വീടെടുത്ത് നല്കിയത് എന്തിനാണ് ?
അങ്ങനെ നല്കുവാൻ എന്തു പ്രവർത്തനമാണിവർ നടത്തിയത് ?
ഇങ്ങനെ തങ്ങളുടെ രഹസ്യ ബന്ധങ്ങൾ നടത്താൻ വേണ്ടി, പാർട്ടി അധികാരം ഉപയോഗിച്ച്  പാർട്ടിയെ പ്രവർത്തകർക്കിടയിൽ കളങ്കപ്പെടുത്തിയ ,ആയൂർ മുരളി, വിളക്കുടി ചന്ദ്രൻ , എന്നിവർക്കെതിരെയും കൂട്ടുനിന്ന മണ്ഡലം ജന: സെക്രട്ടറി യദുകുലം മുരളി,മുൻ ജില്ലാ പ്രസിഡന്റ്  ജി. ഗോപിനാഥ് എന്നിവർക്കെതിരെ അന്വേഷണം നടത്തി ശെരിയാണന്ന് ബോധ്യമായാൽ ഉചിതമായ നടപടികൾ കൈക്കൊള്ളണമെന്ന് അഭ്യർത്ഥിക്കുന്നു
24/05/2020
പത്തനാപുരം
                       എന്ന്
B. ഹരീഷ്കുമാർ
കിസാൻ മോർച്ച കൊല്ലം ജില്ലാ സെക്രട്ടറി
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News