ദില്ലിയില്‍ ആശങ്ക: ഉറവിടം അറിയാതെ അമ്പത് ശതമാനം രോഗികള്‍

കോവിഡ് വ്യാപനം തീവ്രമായ ഡല്‍ഹിയില്‍ 50 ശതമാനം രോഗികളുടെയും‌ അണുബാധയുടെ ഉറവിടം‌ കണ്ടെത്താനായില്ല. സമൂഹവ്യാപനം സംഭവിച്ചെന്ന ആശങ്ക ബലപ്പെടുത്തുന്ന വസ്തുത പുറത്തുവന്നിട്ടും കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചില്ല.

രോഗഉറവിടം എവിടെനിന്നാണെന്ന്‌ കണ്ടെത്താനാകാത്ത, സമൂഹവ്യാപനത്തെ‌ നിർവചിക്കുന്ന സാഹചര്യം ഡൽഹിയിൽ സംഭവിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിൻ പറഞ്ഞു. സമൂഹവ്യാപനം പ്രഖ്യാപിക്കേണ്ടത്‌ കേന്ദ്രമാണ്. പത്തു ദിവസത്തിനുള്ളിൽ ഡല്‍ഹിയില്‍ രോ​ഗികള്‍ 50,000 കടക്കുമെന്നും ജയിൻ പറഞ്ഞു.

സ്ഥിതി​ഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ലഫ്‌. ഗവർണർ അനിൽ ബൈജാലിന്റെ അധ്യക്ഷതയില്‍ ഡൽഹി ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ സമൂഹവ്യാപനം ഇല്ലെന്ന‌ വാദമാണ് കേന്ദ്ര ഉദ്യോ​ഗസ്ഥര്‍ ഉയര്‍ത്തിയതെന്ന് ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയ പറഞ്ഞു.

ഡൽഹിയിൽ ജൂലൈ അവസാനത്തോടെ കോവിഡ്‌ രോഗികൾ അഞ്ചര ലക്ഷം കടക്കും. 80,000 കിടക്കകൂടി വേണ്ടിവരും. ഇത്‌ മുന്നില്‍ക്കണ്ടാണ് ചികിത്സ ഡൽഹിക്കാർക്കുമാത്രമാക്കി പരിമിതപ്പെടുത്തിയത്‌. ഈ ഉത്തരവ്‌ തിരുത്തിയ നടപടി പിൻവലിക്കാൻ ലഫ്‌. ഗവർണർ തയ്യാറായില്ലെന്ന്‌ സിസോദിയ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News