തലവേദനയൊ‍ഴിയാതെ കോണ്‍ഗ്രസ്; രാജസ്ഥാനിലെ റിസോര്‍ട്ടില്‍ നിന്ന് ഗുജറാത്തിലേക്ക് മടങ്ങിയ എംഎല്‍എമാര്‍ തിരിച്ചെത്തിയില്ല

രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്ത് കോൺഗ്രസിൽ പ്രതിസന്ധി ഒഴിയുന്നില്ല. രാജസ്ഥാനിൽ എത്തിച്ച മൂന്ന് കോൺഗ്രസ് എം എൽ എമാർ ഗുജറാത്തിലേക്ക് മടങ്ങി.

കഴിഞ്ഞ ദിവസം ഗുജറാത്തിലേക്ക് പോയ ഇവർ ഇതുവരെ രാജസ്ഥാനിലെ അബു റോഡിലുള്ള റിസോർട്ടിൽ തിരികെ എത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്.

ക്ഷേത്രദർശനത്തിനും മണ്ഡലത്തിലെ ജനങ്ങളെ കാണാനുമെന്ന് പറഞ്ഞാണ് ഇവർ ഗുജറാത്തിലേക്ക് പോയതെന്ന് എംഎൽഎമാരുടെ സുരക്ഷയ്ക്കായി നിയോഗിച്ച രാജസ്ഥാനിലെ കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയാണ് 22 എം എൽ എമാരെ രാജസ്ഥാനിലേക്ക് കോൺഗ്രസ് മാറ്റിയത്. 3 എംഎൽഎമാർ മുങ്ങിയ സാഹചര്യത്തിൽ ബാക്കി 19 പേരെ ജയ്‌പൂരിലേക്ക് മാറ്റാൻ ആലോചനയുണ്ട്.

അതേസമയം രണ്ട് ദിവസത്തിനകം മടങ്ങി പോകുമെന്ന് 3 എം എൽ എമാരിൽ ഒരാളായ കല്ലോൽ എംഎൽഎ ബൽദേവ് താക്കൂർ പറഞ്ഞു. എന്നാൽ മറ്റ് രണ്ട് എം എൽഎമാർ എവിടെയാണെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News