തമിഴ്‌നാട്ടില്‍ എംഎല്‍എ കൊവിഡ് ബാധിച്ച് മരിച്ചു; മരണം 62ാം ജന്മദിനത്തില്‍

തമിഴ്‌നാട്ടില്‍ ഡിഎംകെ എംഎല്‍എ ജെ അന്‍പഴകന്‍ കൊവിഡ് ബാധിച്ച് മരിച്ചു. ചെന്നൈ ചെപ്പോക് മണ്ഡലത്തിലെ ജനപ്രതിനിധിയാണ് 61 കാരനായ ജെ അന്‍പഴകന്‍.

കൊവിഡ് ബാധിച്ച് കഴിഞ്ഞ എട്ട് ദിവസമായി ദില്ലിയില്‍ എയിംസില്‍ ചികിത്സയിലായിരുന്നു. ന്യൂമോണിയ ബാധയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി ചൊവ്വാഴ്ച രാവിലെയോടുകൂടി ഗുരുതരമാവുകയായിരുന്നു.

ഇന്ന് 08: 55 നാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. തമിഴ്‌നാട് നിയമ സഭയില്‍ മൂന്ന് തവണ എംഎല്‍എയായിട്ടുണ്ട്.

2001 ല്‍ ടി നഗറില്‍ നിന്നും, 2011ലും 16 ലും ചെപ്പോക്കില്‍ നിന്നുമാണ് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ഡിഎംകെ നേതാവ് എംകെ സ്റ്റാലിനും മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും അന്‍പഴകന്റെ മരണത്തില്‍ അനുശോചിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News