ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ഒമ്പത് ദിവസത്തിനുള്ളില്‍ രാജ്യത്ത് കൊവിഡ് രോഗികളില്‍ 86 ശതമാനം വര്‍ധന

രാജ്യം തുറന്നു കൊടുക്കാൻ തീരുമാനിച്ച ജൂൺ 1 ന് ശേഷമുള്ള ഒമ്പത് ദിവസത്തിനുള്ളിൽ കോവിഡ് രോഗികളിൽ 86 ശതമാനം വർധനവ്. മെയ്‌ മാസം മാത്രം രോഗം ബാധിച്ചത് 1, 53, 000യിരം പേർക്ക്.ഏറ്റവും വേഗത്തിൽ രോഗം പടരുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9985 പേർക്ക് രോഗം ബാധിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 279 പേർ മരിച്ചു. ചെന്നൈ ചെപ്പോക്ക് എം. എൽ. എ യും ഡി. എം. കെ നേതാവുമായ ജെ. അൻപഷകൻ കോവിഡ് മൂലം മരിച്ചു.

പ്രതി ദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം പതിനായിരം കടന്നുവെന്നാണ് അനൗദ്യോഗിക കണക്ക്. പക്ഷെ കേന്ദ്ര സർക്കാർ പുറത്തു വിടുന്ന വിവരങ്ങൾ പ്രകാരം കഴിഞ്ഞ ഒരാഴ്ചയായി 9900 യിരത്തിന് അടുത്താണ് രോഗികളുടെ എണ്ണം.

ചൊവ്വാഴ്ച മാത്രം രോഗികൾ 9985 ആയി. 279 പേർ മരിച്ചു. അമേരിക്കയും ബ്രസീലും കഴിഞ്ഞാൽ ഏറ്റവും വേഗത്തിൽ രോഗം പടരുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. ആകെ രോഗികൾ 276, 583 ആയതോടെ രോഗികളുടെ എണ്ണത്തിൽ ആറാം സ്ഥാനത്താണ് ഇന്ത്യ.

7745 പേരാണ് ഇത് വരെ മരിച്ചത്. രാജ്യം തുറന്നു നൽകാൻ തീരുമാനിച്ച ജൂൺ 1 ന് ശേഷമുള്ള ഒമ്പത് ദിവസത്തിനുള്ളിൽ 86 ശതമാനം രോഗികൾ വർധിച്ചു. 76000യിരം പേരിലാണ് രോഗം കണ്ടെത്തിയത്.

മെയ്‌ മാസം രോഗം രൂക്ഷമായി. 1, 53, 000 യിരം കോവിഡ് രോഗികൾ ഒരു മാസത്തിനുള്ളിൽ ഉണ്ടായി.മഹാരാഷ്ടയിലും ഡൽഹിയിലും രോഗം അതിരൂക്ഷമായി പടരുന്നു. മഹാരാഷ്ട്രയിൽ രോഗികൾ 90787 ആയി. 3289 പേർ മരിച്ചു.

കോവിഡ് സാമൂഹ്യ വ്യാപനത്തിലേയ്ക്ക് കടന്നുവന്ന് സംസ്ഥാന ആരോഗ്യ മന്ത്രി വെളിപ്പെടുത്തിയ ദില്ലിയിൽ രോഗികൾ 31309 ആയി. കഴിഞ്ഞ ഒരു ദിവസത്തിനുള്ളിൽ 1366 പുതിയ കേസുകൾ. ആകെ രോഗികൾ 31309 ആയി.

ജൂലൈ മാസത്തോടെ രോഗികൾ അഞ്ചു ലക്ഷം കടക്കുമെന്നാണ് ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായി എം. എൽ. എ കോവിഡ് മൂലം മരിച്ചു. ചെന്നൈ ചെപ്പോക്ക് മണ്ഡലത്തിലെ ജനപ്രതിനിധിയായ ജെ. അൻപഷകൻ ആണ് മരിച്ചത്.

കോവിഡ് പ്രതിരോധപ്രവർത്തനത്തിൽ മുൻനിരയിലുണ്ടായിരുന്ന എം. എൽ. എ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് 8 ദിവസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News