ബ്ലാസ്റ്റേര്‍സ് കൊച്ചി വിടില്ല; കോഴിക്കോട് സെക്കന്റ് ഹോം ഗ്രൗണ്ട്

കേരള ബ്ലാസ്റ്റേര്‍സ് കൊച്ചി വിടില്ല. കൊച്ചി തന്നെയായിരിക്കും ബ്ലാസ്റ്റേര്‍സിന്റെ ഹോം ഗ്രൗണ്ട്. സെക്കന്റ് ഹോം ഗ്രൗണ്ട് കോഴിക്കോടാക്കാനും ധാരണയായി.

നേരത്തെ കേരള ബ്ലാസ്റ്റേര്‍സിന്റെ ഹോം ഗ്രൗണ്ട് കോഴിക്കോലക്കെ് മാറ്റാന്‍ സജീവമായ ആലോചനകളുണ്ടായിരുന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയം ഇതിനായി വിട്ടുനല്‍കാമെന്ന് കോര്‍പ്പറേഷന്‍ അധികൃതരും സമ്മതമറിയിച്ചിരുന്നു.

എന്നാല്‍ കൊച്ചി വിടേണ്ടെന്നാണ് ബ്ലാസ്റ്റേര്‍സിന്റെ തീരുമാനം. കോഴിക്കോട് രണ്ടാം ഹോംഗ്രൗണ്ടായിരിക്കും. ഇത് സംബന്ധിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് അധികൃതരും കോഴിക്കോട് മേയറും ചര്‍ച്ച നടത്തി.

കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ വരുത്തേണ്ട നിര്‍മ്മാണ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികള്‍ മേയര്‍ക്ക് നല്‍കി. സ്റ്റേഡിയം നവീകരണത്തിനായി 13 കോടിയോളം രൂപ വേണ്ടി വരുമെന്നും ഇതിനായി സര്‍ക്കാര്‍ സഹായം തേടുമെന്നും മേയര്‍ തോട്ടത്തില്‍ രവിന്ദ്രന്‍ അറിയിച്ചു.

അടുത്ത സീസണിലെ ചില ഐഎസ്എല്‍ മല്‍സരങ്ങള്‍ കോഴിക്കോട്ട് നടക്കും. കോര്‍പ്പറേഷന്‍ സ്റ്റേഡിയം ഗോകുലം എഫ് സിയുടെ ഹോം ഗ്രൗണ്ടായി തുടരും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here