
ബഹറിന്‍ പ്രവാസി സിനിമ സൗഹൃദ കൂട്ടായ്മ cine monkz പുറത്തിറക്കിയ ‘ജാന്‍വി’ എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു.
ബഹറിന്‍ പ്രവാസിയും പ്രശസ്ത ചലച്ചിത്ര പ്രവര്‍ത്തകനുമായ രഞ്ജിഷ് മുണ്ടയ്ക്കല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഹ്രസ്വ ചിത്രം കഴിഞ്ഞ ആഴ്ചയാണ് യൂട്യൂബില്‍ റിലീസ് ചെയ്തത്.
കോണ്‍വെക്‌സ് പ്രൊഡക്ഷന്‍സിന്റെ സഹകരണത്തോടെ ഒരുക്കിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ബിജു ജോസഫും ശില്പ രഞ്ജിഷും ചേര്‍ന്നാണ്.
പ്രശസ്ത നടനും സംവിധായകനുമായ കലാഭവന്‍ ഷാജോണ്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്ത ഈ ഹ്രസ്വചിത്രം ആദ്യ മണിക്കൂറില്‍ തന്നെ ആയിരങ്ങളാണ് കണ്ടത്.
കേന്ദ്രകഥാപാത്രം ജാന്‍വിയായി ഡോ. രമ്യ നാരായണന്‍ അഭിനയിച്ച ചിത്രത്തില്‍ ജയശങ്കര്‍ മുണ്ടഞ്ചേരി, ബിജു ജോസഫ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.
ജാന്‍വിയെന്ന സാധാരണ സ്ത്രീയുടെ ജീവിത സമരത്തിന്റെ കഥ വളരെ ലളിതമായി, സാധാരണക്കാരന്റെ ഭാഷയില്‍ വരച്ചു കാണിക്കുവാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.
പ്രധാന കഥാപാത്രങ്ങളെക്കൂടാതെ രജനി മനോജ്, ഗോപു അജിത്, ദേവിക തുളസി, വൈഷ്ണവ് രഞ്ജിഷ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ഫ്രാന്‍സിസ് കൈതാരത്ത്. ഫഹദ് അസബ് ഛായാഗ്രഹണം നിര്‍വഹിച്ച ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ഷഫീഖ് റഹ്മാന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here