
ലുലു ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് കമ്മ്യൂണിക്കേഷന്‍ വിഭാഗം ഡയറക്ടറായി വി. നന്ദകുമാറിനെ നിയമിച്ചു. ലുലു ഗ്രുപ്പിന്റെ ഗ്ലോബല്‍ മാര്‍ക്കറ്റിങ് കമ്മ്യൂണിക്കേഷന്‍, ഡിജിറ്റല്‍ സോഷ്യല്‍ മീഡിയ, സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇദ്ദേഹം നേതൃത്വം നല്‍കുക.
നിലവില്‍ ലുലു ഗ്രൂപ്പ് ചീഫ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസറായ നന്ദകുമാറിനെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച അഞ്ച് മാര്‍ക്കറ്റിങ് പ്രഫഷനലുകളിലൊരാളായി ഫോബ്‌സ് മാഗസിന്‍ വിശേഷിപ്പിച്ചിരുന്നു.
ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്‌സ്പ്രസ് തുടങ്ങിയ മുന്‍നിര മാധ്യമങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം 20 വര്‍ഷമായി ലുലുഗ്രൂപ്പില്‍ സേവനമനുഷ്ഠിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here