നിധിന്റെ വേര്‍പാട് നാടിനെയാകെ കണ്ണീരണിയിച്ചു; വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പേരാമ്പ്ര മുയിപ്പോത്ത് സ്വദേശിയായ നിധിന്‍ ചന്ദ്രന്റെ വേര്‍പാട് ഒരു നാടിനെയാകെയാണ് കണ്ണീരണിയിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കോവിഡ് ലോക്ഡൗണ്‍ കാരണം വിദേശത്ത് പെട്ടു പോയ ഗര്‍ഭിണികളെ നാട്ടില്‍ എത്തിക്കുന്നതിനാവശ്യമായ നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതിനായി നിധിനും ഭാര്യ ആതിരയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അതുകൂടി പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനിരതനായിരുന്ന നിധിന്റെ മരണം വലിയൊരു നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കു ചേരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന കുറിപ്പില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News