എസ്എഫ്ഐ ഫസ്റ്റ് ബെല്‍ ഹെല്‍പ്പ് ലൈന്‍ പദ്ധതിയിലേക്ക് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ പത്ത് ടെലിവിഷന്‍ കൈമാറി

മലപ്പുറം: പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ മലപ്പുറം ജില്ലയില്‍ വിതരണത്തിനുള്ള നൂറ് ടിവികള്‍ക്കൂടി തിരൂരിലെ ഹെല്‍പ്പ് ലൈന്‍ സെന്ററിലെത്തി.

സംസ്ഥാന സര്‍ക്കാരിന്റെ ഫസ്റ്റ് ബെല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനാവാത്ത വിദ്യാര്‍ത്ഥികളെ സഹായിക്കാനാണ് പദ്ധതി. രണ്ടാംഘട്ട വിതരണത്തിനുള്ള 100 ടിവികള്‍ക്കൂടി തിരൂരിലെ ഹെല്‍പ്പ് ലൈന്‍ സെന്ററിലെത്തിച്ചു.

പദ്ധതിയിലേക്ക് എം ഇ എസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ പത്തു ടിവികള്‍ കൈമാറി. എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു ടി വി ഏറ്റുവാങ്ങി. 96-2016 വര്‍ഷത്തിലെ എസ് എഫ് ഐ മലപ്പുറം ജില്ലാകമ്മിറ്റിയംഗങ്ങള്‍ 15 ടിവികള്‍ നല്‍കി.

ആദ്യഘട്ടത്തില്‍ 150 ടിവികളാണ് വിതരണം ചെയ്തത്. ട്രൈബല്‍, തീരദേശ മേഖലകളില്‍ അംഗണവാടികള്‍കേന്ദ്രീകരിച്ച് പൊതുപാഠശാലകള്‍ ഒരുക്കുകയാണ് ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News