സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് മസ്‌കറ്റില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിയായ 70കാരന്‍

കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കണ്ണൂര്‍ ഇരിട്ടി പയഞ്ചേരി സ്വദേശി സജ്‌നാ മന്‍സിലില്‍ പി കെ മുഹമ്മദ് ആണ് മരിച്ചത്. 70 വയസ്സായിരുന്നു. ഇദ്ദേഹത്തിന് അര്‍ബുദം, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങളും ഉണ്ടായിരുന്നു.

കൊവിഡ് സ്ഥിരികരിക്കപ്പെട്ടതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയാണ് മുഹമ്മദിനെ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ആശുപത്രിയിലെത്തി അധികം വൈകും മുന്‍പ് മരിച്ചു. കാന്‍സര്‍,ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങളും ഉണ്ടായിരുന്നു. മെയ് 22 ന് കണ്ണൂര്‍ വിമാനത്താവളം വഴി മസ്‌കറ്റില്‍ നിന്നാണ് മുഹമ്മദ് നാട്ടിലെത്തിയത്.

തുടര്‍ന്ന് കൂത്തുപറമ്പിലെ മകന്റ വീട്ടിലായിരുന്നു. ഇവിടെ നിന്നാണ് മെഡിക്കല്‍ കോളജിലെത്തിച്ചത്. പയഞ്ചേരിയിലെ വീട്ടില്‍ ക്വാറണ്ടെയ്‌നില്‍ കഴിയാനുള്ള നിര്‍ദേശം ലംഘിച്ച് കൂത്തുപറമ്പിലെ വീട്ടില്‍ പോയതിന് പൊലിസ് കേസെടുത്തിരുന്നു.മുഹമ്മദിന്റെ ഭാര്യക്കും മകനും മകന്റെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News