സുഭിക്ഷ കേരളം; തരിശായിക്കിടന്നിരുന്ന 13 ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കി സിപിഐഎം പ്രവര്‍ത്തകര്‍

മലപ്പുറം നിലമ്പൂര്‍ കൈപ്പിനിയില്‍ തരിശായിക്കിടന്നിരുന്ന 13 ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് പദ്ധതി.

നിലമ്പൂര്‍ ചുങ്കത്തറയിലെ കൈപ്പിനിയാണിത്. 13 ഏക്കര്‍ ഭൂമിയാണ് മൂന്നുവര്‍ഷമായി തരിശായിക്കിടന്നിരുന്നത്. പെരിന്തല്‍മണ്ണ സ്വദേശിയുടെ ഉടമസ്ഥതയിലാണ് ഭൂമി.

സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായാണ് ഈ ഭൂമിയില്‍ കൃഷിയിറക്കാന്‍ സി പി ഐ എം പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.

കാട് വെട്ടി, ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുതുമറിച്ച് ഭൂമി കൃഷിയ്ക്കുയോഗ്യമാക്കി. സി പി ഐ എം പ്രവര്‍ത്തകരായ മുല്ലേരി സുബ്രമണ്യന്‍, എം യു ഷാജി, രാമ ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് കൃഷിയിറക്കിയത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News