ശക്തമായ മ‍ഴയ്ക്ക് സാധ്യത; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കോട്ടയം എറണാകുളം. ഇടുക്കി,തൃശ്ശൂര്‍,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യോല്ലോ അലര്‍ട്ട്. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് സൂചന.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളത്തില്‍ 15 ഓട്ടോമാറ്റിക് കാലാവസ്ഥാ മാപിനികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവ വഴി മഴയുടെ അളവ്, കാറ്റിന്റെ വേഗത,ദിശ.അന്തരീക്ഷ ആര്‍ദ്രത തുടങ്ങിയ വിവരങ്ങള്‍ എന്നില തത്മസമയം ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News