നാദാപുരം പേരോട് ഐഎന്‍എല്‍ പ്രവർത്തകന്റെ ബൊലേറോ കാർ അക്രമികൾ കത്തിച്ചു

നാദാപുരം പേരോട് ഐഎന്‍എല്‍ പ്രവർത്തകന്റെ ബൊലേറോ കാർ കത്തിച്ചു.

പാറക്കെട്ടിൽ താമസിക്കുന്ന പുന്നോളി ഗഫൂറിന്റെ കാറാണ് അക്രമികൾ കത്തിച്ചത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു അക്രമം.

കാർ പൂർണ്ണമായും കത്തിനശിച്ചു. തീ ആളി പടർന്ന് ഇലക്ട്രിക്ക് വയറുകളും കത്തിനശിച്ചു. റൂറൽ എസ്പി ഡോ. ശ്രീനിവാസന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്തെത്തി.

കഴിഞ്ഞ ദിവസം പ്രദേശത്തെ വാട്സപ്പ് ഗ്രൂപ്പുകളിലൂടെ ഗുഫൂറിനെതിരെ ഭീഷണിയുണ്ടായിരുന്നു. മുസ്ലീം ലീഗിനെതിരെ ഉറച്ച നിലപാടുകൾ എടുക്കുന്ന ആളായിരുന്നു. നേരത്തെ ലീഗ് പ്രവർത്തകനായിരുന്നു നേരത്തെ ലീഗ് പ്രവർത്തകനായിരുന്ന ഗഫൂര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News