കേന്ദ്രത്തിന്‍റെ ഇരുട്ടടി; രാജ്യത്ത് അഞ്ചാം ദിനവും ഇന്ധനവില കൂട്ടി

തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധനവില കൂട്ടി കേന്ദ്രം. ഇതോടെ അഞ്ച് ദിവസത്തിനുള്ളില്‍ പെട്രോളിന് ഉയര്‍ന്നത് 2 രൂപ 64 പൈസ. ഡീസലിന് വര്‍ധിച്ചത് 2 രൂപ 23 പൈസയുമാണ്. ഇന്നലത്തെ വിലയിൽ നിന്നും അറുപത് പൈസയോളം വര്‍ധിച്ച് 75.72 രൂപയ്ക്കാണ് ഇന്ന് സംസ്ഥാനത്ത് പെട്രോള്‍ വിൽപന നടക്കുന്നത്.

ഡീസലിന് 69.85 രൂപയാണ് ഇന്നത്തെ വില. കൊച്ചിയിൽ ലിറ്ററിന് ഇന്ന് 74.08 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 68.30 രൂപയ്ക്ക് വിൽപന നടക്കുന്നു. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 75.72 രൂപയാണ് ഇന്നത്തെ വില. ഡീസലിന് റീടെയിൽ നിരക്ക് 69.85 രൂപ. കോഴിക്കോട് നഗരത്തിൽ ഇന്ന് പെട്രോള്‍ ലിറ്ററിന് 74.39 രൂപയ്ക്കും ഡീസൽ ലിറ്ററിന് 68.82 രൂപയ്ക്കും വിൽപ്പന നടക്കുന്നു.

ലോക്ക്ഡൗൺ കാലം ആരംഭിച്ചതിൽ പിന്നെ ഞായറാഴ്ചയായിരുന്നു രാജ്യത്ത് 83 ദിവസങ്ങള്‍ക്കു ശേഷം ഇന്ധനവില വര്‍ധിപ്പിച്ചത്. തുടർന്ന്‌ എല്ലാ ദിവസവും വില കൂട്ടുകയാണ്‌ . കൊവിഡ്-19 പ്രതിസന്ധി മൂലം ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞെങ്കിലും കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ വര്‍ധിപ്പിച്ചതിനാൽ രാജ്യത്ത്‌ വില കൊണ്ടിരിക്കയാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News