കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; മരിച്ചത് ഇരിട്ടി സ്വദേശി

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കണ്ണൂര്‍ ഇരിട്ടി പയഞ്ചേരി പി കെ മുഹമ്മദ് (70) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി.

മെയ് 27-നാണ് മുഹമ്മദ് ഉള്‍പ്പെടെ നാലുപേര്‍ മസ്‍ക്കറ്റില്‍ നിന്നെത്തിയത്. ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. ബുധനാഴ്‍ചയാണ് മുഹമ്മദിന് കൊവിഡ് സ്ഥിരീകരിച്ചത്.

മുഹമ്മദിന്‍റെ മകന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുഹമ്മദ് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News