കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; കോളേജിന് വീഴ്ച പറ്റിയെന്ന് അന്വേഷണ സമിതി

കോപ്പിയടി ആരോപണത്തേത്തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളേജിന് വീഴ്ച പറ്റിയതായി സര്‍വ്വകലാശാല സിണ്ടിക്കേറ്റ് സമിതിയുടെ കണ്ടെത്തലെന്ന് സൂചന.

കോപ്പിയടി ആരോപിയ്ക്കപ്പെട്ട ശേഷവും മുക്കാല്‍മണിക്കൂര്‍ പരീക്ഷാ ഹാളില്‍ തന്നെ ഇരുത്തിയത് സര്‍വ്വകലാശാലയുടെ പതിവ് അനുസരിച്ച് ചട്ടലംഘനമാണ്. സിണ്ടിക്കേറ്റ് സമിതി ഇന്ന് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കും.

പരീക്ഷാ ക്രമക്കേട് കണ്ടെത്തിയാല്‍ വിദ്യാര്‍ത്ഥിയെ പരീക്ഷാ ഹാളില്‍ നിന്ന് നീക്കണമെന്നതാണ് ചട്ടം. ഉച്ചയ്ക്ക് ഒന്നരക്ക് ആണ് പരീക്ഷ തുടങ്ങിയത്. ജനറല്‍ എസ്സേ ആയിരുന്നു പരീക്ഷയുടെ വിഷയം. ഒന്നേമുക്കാലിന് കോപ്പിയടിപിടികൂടി എന്നാണ് കോളേജ് അധികൃതര്‍ ആരോപിക്കുന്നത്. എന്നാല്‍ കൂട്ടിയെ ഹാളിന് പുറത്തിറക്കിയതാകട്ടെ 2.30 നാണ്. കോപ്പിയടി പിടിച്ചാല്‍ വിദ്യാര്‍ത്ഥിയില്‍ നിന്ന് വിശദീകരണം എഴുതിവാങ്ങണമെന്ന ചട്ടവും പാലിയ്ക്കപ്പെട്ടില്ലെന്നാണ് സിണ്ടിക്കേറ്റ് സമിതിയുടെ കണ്ടെത്തല്‍.

കോപ്പിയടി പിടിച്ചാല്‍ വിദ്യാര്‍ത്ഥിയില്‍ നിന്ന് വിശദീകരണം എഴുതിവാങ്ങണമെന്ന ചട്ടവും പാലിയ്ക്കപ്പെട്ടില്ലെന്നാണ് സിണ്ടിക്കേറ്റ് സമിതിയുടെ കണ്ടെത്തല്‍. വിദ്യാര്‍ത്ഥിനി കോപ്പിയടിച്ചോയെന്നതില്‍ തീരുമാനം പിന്നീടുണ്ടാകും.

കയ്യക്ഷരം കുട്ടിയുടേതാണോയെന്ന് വിലയിരുത്തണം. അതേസമയം പ്രിന്‍സിപ്പല്‍ കുട്ടിയോട് പ്രകോപനപരമായി സംസാരിച്ചോയെന്നറിയാന്‍ പരീഷാ ഹാളിലുണ്ടായിരുന്ന കുട്ടികളുടെ മൊഴി എടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News