ശബരിമലയിൽ ഭക്തർക്ക്‌ പ്രവേശനം : തന്ത്രിമാരുമായുള്ള‌ ചർച്ച ഇന്ന്‌

ശബരിമലയിൽ ഭക്തർക്ക്‌ പ്രവേശനം അനുവദിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താൻ വ്യാഴാഴ്‌ച ദേവസ്വം ബോർഡ് അധികൃതരുമായും തന്ത്രിമാരുമായും സർക്കാർ ചർച്ച നടത്തുമെന്ന്‌ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ശബരിമലയിൽ ഭക്തർക്ക്‌ പ്രവേശനം അനുവദിക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ തന്ത്രി കത്തയച്ചെന്ന വാർത്തകൾക്ക്‌ മറുപടി നൽകുകയായിരുന്നു അദ്ദേഹം. കത്ത്‌ കിട്ടിയിട്ടില്ല.

ക്ഷേത്രങ്ങൾ തുറന്നേ തീരൂവെന്ന് സർക്കാരിന്‌ വാശിയില്ല. കേന്ദ്ര സർക്കാരിന്റെ നിർദേശവും ഭക്തരുടെ താല്പര്യങ്ങളും പരിഗണിച്ചാണ്‌ തുറക്കാൻ തീരുമാനിച്ചത്‌. രണ്ടു തന്ത്രിമാരോടും ഒന്നിലധികം തവണ അഭിപ്രായം ആരാഞ്ഞശേഷമാണ്‌ നിബന്ധനകളോടെ ശബരിമല ക്ഷേത്രം തുറന്നുകൊടുക്കാൻ ദേവസ്വം ബോർഡ്‌ തീരുമാനിച്ചത്‌.

ശബരിമല ഉത്സവം നടത്താനും ദർശനം അനുവദിക്കാനും തീരുമാനിച്ചത് തന്ത്രി കുടുംബത്തിന്റെ അഭിപ്രായംകൂടി കേട്ടശേഷമാണെന്ന് തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ അഡ്വ. എൻ വാസു പറഞ്ഞു. രണ്ട് തന്ത്രിമാരും അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News