പാലക്കാട് കൊവിഡ് ബാധിതനായ ഡ്രൈവര്‍ മുങ്ങി; എത്തിയ സ്ഥലം കണ്ടെത്തി പൊലീസ്

പാലക്കാട് ജൂണ്‍ 5ന് രോഗം സ്ഥിരീകരിച്ച തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവര്‍ മുങ്ങി. ആന്ധ്രയില്‍ നിന്ന് ചരക്ക് ലോറിയില്‍ ആലത്തൂരിലേക്കെത്തിയ യുവാവാണ് പരിശോധനാ ഫലം വരുന്നതിന് മുമ്പ് മുങ്ങിയത്.

ആലത്തൂരിലേക്ക് ചരക്ക് ലോറിയിലെത്തിയ 22 വയസ്സുകാരനായ ഡ്രൈവര്‍ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയെത്തിയത്. ഇവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ചികിത്സക്കൊപ്പം ശ്രവം പരിശോധനക്കയച്ചു. ഇതിനിടെ ഇയാള്‍ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകരോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.

പരിശോധനാ ഫലം വരുന്നത് വരെ കാത്തിരിക്കണമെന്ന് പറഞ്ഞെങ്കിലും 5 ന് രാവിലെ ഇയാള്‍ മുങ്ങുകയായിരുന്നു. വൈകീട്ടോടെ ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച് പരിശോധനാ ഫലമെത്തി. തുടര്‍ന്ന് ഇയാളുടെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ആരോഗ്യ വകുപ്പും പോലീസും ശ്രമിച്ചെങ്കിലും നടന്നില്ല.

പോലീസ് നടത്തിയ പരിശോധനയില്‍ ഇയാള്‍ വിശാഖപട്ടണത്തെത്തിയതായാണ് വിവരം ലഭിച്ചിരിക്കുന്നത്. ഇയാള്‍ അവിടെ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ചികിത്സക്ക് തയ്യാറാവാതെ ഇയാള്‍ മുങ്ങിയ വിവരം തമിഴ്‌നാട് ആരോഗ്യ വകുപ്പിനും കൈമാറിയിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News