രാജസ്ഥാനിലും കോൺഗ്രസ്‌ സർക്കാരിനെ ബിജെപി അട്ടിമറിക്കുന്നു

രാജസ്ഥാനിലും കോൺഗ്രസ്‌ സർക്കാരിനെ അട്ടിമറിയ്‌ക്കാൻ ബിജെപി ശ്രമം നടക്കുന്നതായി ആരോപണം . കോണ്ഗ്രസ് എല്‍എല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി. മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും യോഗം ചേർന്നു.

അട്ടിമറിയ്ക്ക് എതിരെ രാജസ്ഥാന്‍ അസംബ്ലി ചീഫ് വിപ്പ് മഹേഷ്‌ ജോഷി അഴിമതി വിരുദ്ധ ബ്യൂറോക്ക് പരാതി നല്‍കി. കോണ്ഗ്രസ് എംഎല്‍എമാര്‍ക്ക് ബി ജെ പി മുപ്പതു കോടി രൂപ വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി അശോക്‌ ഘലോട്ട് ആരോപിച്ചു .

12 സ്വതന്ത്രർ അടക്കം 119 പേരുടെ പിന്തുണയോടെയാണ് രാജസ്ഥാനിൽ കോൺഗ്രസ്‌ സർക്കാരിന്റെ നിൽപ്പ്. സ്വാതന്ത്രരും കോൺഗ്രസ്‌ എംഎൽഎ മാരിൽ നിന്നുമായി 42 പേരെയെങ്കിലും കൂറ് മാറ്റാനാണ് ബിജെപി ശ്രമം. കോവിടിനിടയിലും മദ്ധ്യപ്രദേശ് സർക്കാരിനെ അട്ടിമറിച്ചതിന് സമാനമായ നീക്കമാണ് രാജസ്ഥാന്‍ സര്‍ക്കാരും നേരിടുന്നത്. അട്ടിമറിക്കാന്‍ ബി ജെ പി ശ്രമങ്ങള്‍ ആരംഭിച്ചതായാണ് കൊണ്ഗ്രസിന്റെ ആരോപണം.

കോണ്ഗ്രസ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സ്വതന്ത്രരെയും ബിജെപി സമീപിച്ചതായും, 25 – 30 കോടി രൂപ വരെ വാഗ്ദാനം ചെയ്തതായും മുഖ്യമന്ത്രി അശോക്‌ ഘലോട്ട് ആരോപിച്ചു.

മധ്യപ്രദേശ്, ഗുജറാത്‌, കര്‍ണാടക മാതൃകയില്‍ രാജസ്ഥാനിലെ കോണ്ഗ്രസ് എംഎല്‍എമാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായി രാജസ്ഥാന്‍ അസംബ്ലി ചീഫ് വിപ്പ്, മഹേഷ്‌ ജോഷി, സംസ്ഥാന അഴിമതി ബ്യൂറോ അലോക് തൃപാടിക്ക് പരാതി നല്‍കി. ഇതിന് പിന്നാലെ മുഴുവന്‍ എംഎല്‍എ മാരെയും കോണ്ഗ്രസ് ജയ്പൂര്‍-ഡല്‍ഹി ദേശീയ പാതയിലെ ശിവ് വിലാസ് റിസോര്‍ട്ടിലേക്ക് മാറ്റി.

മുതിര്‍ന്ന നേതാക്കളായ കെസി വേണുഗോപാല്‍, രണ്ദീപ് സിംഗ് സുര്‍ജെ വാല എന്നിവര്‍ ജയ്പൂരില്‍ എത്തി. ജൂണ്‍ 19 നു രാജസ്ഥാനിലെ മൂന്നു രാജ്യസഭ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കെയാണ് അട്ടിമറി ആരോപണം ഉയരുന്നത്. രണ്ടു സീറ്റുകളില്‍ കെ സി വേണുഗോപാല്‍, നീരജ് ഡങ്കി എന്നിവരെ കോണ്ഗ്രസ് സ്ഥാനര്തികലക്കിയപ്പോള്‍, ബിജെപിയും രണ്ടു സ്ഥാനര്തികളെ നിര്‍ത്തിയിട്ടുണ്ട് .

ഇത് മത്സരത്തിന് കളമൊരുക്കി. ഇരുന്നൂറു അംഗ അസംബ്ലിയില്‍, ബിഎസ്പിയില്‍ നിന്ന് എത്തിയ ആര് പേരടക്കം, 107 എം എല്‍ എ മാരാണ് കൊണ്ഗ്രസ്സിനുള്ളത്. 12 സ്വത്നത്രരും സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ട്. ആറു സ്വന്ത്രർ അടക്കം 78 എംഎൽഎ മാരാണ് ബിജെപിക്ക് ഉള്ളത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News